ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ. പത്ത് ദിവത്തേക്കാണ് യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെുത്തിയത്. ഇതോടെ ഏപ്രില്‍ 24 മുതല്‍ പത്ത് ദിവസത്തേക്ക് ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യം എമിറേറ്റ്‌സ്, ഇത്തിഹാദ്, വിമാനക്കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമാനും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് യുഎഇയും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് രണ്ടാം ഘട്ടം ഇന്ത്യയില്‍ അതിരൂക്ഷമായി വര്‍ദ്ധിക്കുകയാണ്. ഇന്ന് മൂന്ന് ലക്ഷത്തിലധികം കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൈവിട്ട് പോകുന്ന സാഹചര്യമാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുനന്ത്. ദില്ലിയിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളും വാക്‌സിന്‍ ഇല്ലാതെയും ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലാതെയും കഷ്ടപ്പെടുകയാണ്. നാളെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും വിളിച്ചിട്ടുണ്ട്.