ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് യുഎഇ വീണ്ടും നീട്ടി

ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്കുള്ള വിമാന വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ പതിനാലു വരെയാണ് യാത്രാവിലക്ക് നീട്ടിയത്. ഇതോടെ ഇന്ത്യയില്‍ കഴിഞ്ഞ പതിനാലു ദിവസം താമസിച്ചവര്‍ക്ക് മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയോ യു എ ഇ യിലേക്ക്
പ്രവേശിക്കാനുമാകില്ല .

യു എ ഇ സിവില്‍ ഏവിയെഷന്‍ അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ഇന്ത്യയില്‍ നിന്ന് യു എ ഇ ലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Loading...