അബുദാബിയില്‍ വന്‍ പുള്ളിതിമിഗലം ഇറങ്ങി, ബീച്ചുകള്‍ അടച്ചു

അബുദാബി : ബീച്ചില്‍ കുളിക്കാനിറങ്ങിയവരെ ഞെട്ടിച്ച് ഭീമന്‍ അതിഥി. പുള്ളി തിമിംഗലമാണ് ഏവരെയും ഞെട്ടിച്ച് എത്തിയത്. ഭീമന്‍ ജീവിയെ കണ്ട് ഭയപ്പെട്ട് ഏവരും കരയിലേക്ക് ഓടിക്കയറി. ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി. കോല്‍ണിഷിലെ അല്‍ ബഹര്‍ ബീച്ചിലാണ് ഭീമന്‍ പുള്ളിത്തിമിംഗലം എത്തിയത്.

സംഭവം അറിഞ്ഞ് എത്തിയ തീരദേശ സേന സന്ദര്‍ശകരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി നാളെ(വെള്ളി) വരെ ബീച്ച് അടച്ചു. അല്‍ ബഹര്‍ ബീച്ച് അധികൃതര് അറിയിച്ചു. ബീച്ചില്‍ കണ്ടത് വംശനാശഭീഷണി നേരിടുന്ന വര്‍ഗത്തില്‍ പെട്ട തിമിംഗലമാണെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ജനങ്ങളെ ഉപദ്രവിക്കുന്നവയല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് ബീച്ചിലേക്കുള്ള പ്രവേശനത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും വ്യക്തമാക്കി.

Top