കൊടുങ്കാറ്റിൽപ്പെട്ട് യുഎഇ ചരക്കുകപ്പൽ മുങ്ങി; ഇന്ത്യക്കാരടക്കം 30 പേർ കപ്പലിൽ

ദുബായ്: ഇന്ത്യക്കാരടക്കമുള്ള യുഎഇ ചരക്കുകപ്പൽ കൊടുങ്കാറ്റിൽ പെട്ട് കടലിൽ മുങ്ങി. 30 ഇന്ത്യക്കാർ കപ്പലിൽ ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രാവിലെയുണ്ടായ കൊടുങ്കാറ്റിൽപ്പെട്ടാണ് കപ്പൽ മുങ്ങിയത്. രണ്ട് പേരൊഴികെ, ബാക്കിയുള്ളവരെ രക്ഷിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇറാനിലെ അസലൂയ തീരത്താണ്​ സംഭവം.

യു.എ.ഇയിലെ സലീം അൽ മക്രാനി കമ്പനിയുടെ, സൽമി 6 എന്ന കപ്പലാണ്​ മുങ്ങിയത്​.
16 പേ​രെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. 11 പേർക്ക്​ ജീവൻരക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്​. ഒരാളെ, സമീപത്തെ ടാങ്കറാണ്​ രക്ഷപ്പെടുത്തിയത്​. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ്​ കപ്പലിലുള്ളത്​. ഇന്ത്യ, പാകിസ്ഥാൻ, സുഡാൻ, ഉഗാണ്ട, താൻസാനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. കാറുകൾ ഉൾപ്പെടെയുള്ള, ചരക്കുകളുമായി ഇറാഖിലെ ഉമ്മു ഖസറിലേക്ക് പോയതാണ് കപ്പൽ.

Loading...