യുഎഇയില്‍ പുതുതായി 1312 പേര്‍ക്ക് കൂടി കൊവിഡ്,ആകെ രോഗബാധതര്‍ ഒരു ലക്ഷം കവിഞ്ഞു

അബുദാബി: യുഎഇയില്‍ പുതുതായി 1312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,30,336 ആയിരിക്കുകയാണ്. 1,500 പേര്‍ കൂടി രോഗമുക്തരായിരിക്കുകയാണ്. ഇതോടെ ആകെ 1,26,147 പേരാണ് ഇതുവരെ രോഗമുക്തരായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 130,573 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.29 കോടിയിലധികം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.നിലവില്‍ 3,701 കേവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Loading...