യുഎഇയില്‍ 2105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 15 മരണം റിപ്പോര്‍ട്ട് ചെയ്തു

അബുദാബി: ഗള്‍ഫില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പുതുതായി 2105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 15 പേര്‍ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 1140 ആയി ഉയര്‍ന്നു. 2105 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 3355 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,56,430 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. 2.95 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,72,530 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇവരില്‍ 3,63,052 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവില്‍ രാജ്യത്ത് 8338 കൊവിഡ് രോഗികളാണുള്ളത്.

Loading...