തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്;യുഎഇ എംബസിയിലെ മുന്‍ പിആര്‍ഒ കസ്റ്റംസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണ്ണക്കടത്തില്‍ തിരുവനന്തപുരം യുഎഇ എംബസിയിലെ മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നയതന്ത്രകാര്യലയത്തിലെ ചിലരെ കസ്റ്ററ്റംസിന് സംശയം. കസ്റ്റഡിയിലെടുത്ത സരിത്തിനെ വിശദദമായി ചോദ്യം ചെയ്യും. കേസ് അന്വേഷണം കോണ്‍സുലേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയിലേക്ക് എന്ന് സൂചന വിമാനത്താവളത്തില്‍ നിന്ന് നിരവധി തവണ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് നയതന്ത്ര പരിരക്ഷയുളള ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടുന്നത്.

മണ്ണക്കാട് പ്രവര്‍ത്തിക്കുന്ന യുഎഇ നയതന്ത്രകാര്യലയത്തിലെ മുന്‍ പി ആര്‍ ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയത് ഇരുരാജ്യങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിന് ഇങ്ങനെയും ചിലമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന സൂചന ലഭിച്ച കസ്റ്റംസ് അതീവരഹസ്യമായിട്ടാണ് ഓപ്പറേഷന്‍ നടത്തിയതും. ബാഗേജ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയ സരിത്തിനെ കസ്റ്റ്റ്റംസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ട് പോയി. അതീവപ്രാധ്യാനം ഉളള കേസായതിനാല്‍ കസ്റ്റംസ് കമ്മീഷണര്‍ നേരിട്ട് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

Loading...

സരിത്തുമായി നേരിട്ട് ബന്ധം ഉളള യുഎഇ കോണ്‍സുലേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യേഗസ്ഥയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. ഇവര്‍ നടത്തിയ വിദേശ യാത്രവിവരങ്ങള്‍ കസ്റ്റംസും ,റവന്യു ഇന്റലിജെന്‍ലസും ശേഖരിക്കുന്നുണ്ട്. മാധ്യമങ്ങുമായി ഒരു വിവരവും പങ്ക് വെയ്ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കസ്റ്റഡിലെടുത്ത സരിത്തിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും