അബുദാബി: വിദേശത്ത് കഴിയുന്ന പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആശങ്കയോടെ കഴിയുന്ന വിഭാഗമാണ് വിസ കാലാവധി കഴിഞ്ഞിട്ടുള്ള ആള്‍ക്കാര്‍. പ്രവാസികളുടെ വലിയൊരു ആശങ്കയ്ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിസ നിയമത്തില്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുയാണ് യുഎഇ. വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരേണ്ടി വരുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ പിഴ അടക്കേണ്ട.
ഇത്തരത്തില്‍ തുടരേണ്ടി വരുന്ന പ്രവാസികള്‍ അടക്കേണ്ടി വരുന്ന ഓവര്‍ സ്‌റ്റേ ഫൈന്‍ ഒഴിവാക്കിയതായി യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഉത്തരവിട്ടത്. ഇത്തരത്തില്‍ മൂന്ന് മാസത്തേക്കാണ് ഇവരെ പിഴയില്‍ നിന്നും ഒഴിവാക്കിയത്. ഇനി കാലാവധി കഴിഞ്ഞ താമസ വിസയിലും സന്ദര്‍ശക വിസയിലും യുഎഇയില്‍ തുടരുന്ന പ്രവാസികള്‍ക്ക് മൂന്ന് മാസത്തേക്ക് ആശ്വസിക്കാം. മാത്രമല്ല എമിറേറ്റ്‌സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയിന്‍മേലുള്ള പിഴകളും ഇനി അടക്കേണ്ടതില്ല.
വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരേണ്ടി വരുന്ന എല്ലാ പ്രവാസികള്‍ക്കും മാര്‍ച്ച് 18 മുതല്‍ ഈ ആനുകൂല്യം ലഭിക്കും. അതേസമയം ഈ ആനുകൂല്യം ലഭിക്കുക മാര്‍ച്ച് ഒന്നുമുതല്‍ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ആയിരിക്കും. ഇവര്‍ക്ക് എഫ്എഐസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഇവരുടെ പിഴ ഒഴിവാക്കാം. മാര്‍ച്ച് 18 മുതല്‍ മൂന്ന് മാസം ഇവര്‍ക്ക് പിഴ ഇല്ലാതെ യുഎഇയില്‍ തുടരാവുന്നതാണ്. നിലവിലെ പ്രതിസന്ധികള്‍ക്കിടയില്‍ ഒരുപാട് പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ് യുഎഇ കൊണ്ടുവന്നിരിക്കുന്നത്.