ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യു എ ഇ

കൊച്ചി ; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ ജൂലൈ ആറ് വരെ നീട്ടി. യു എ ഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇക്കാലയളവില്‍ യാത്രക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നേരത്തെ ജൂണ്‍ 30 വരെയാണ് യു എ ഇ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്.

Loading...