കുട്ടികള്‍ക്ക് നല്കുന്ന പനഡോള്‍ സിറപ്പില്‍ അപാകതയുള്ളതായി ആരോഗ്യ മന്ത്രാലയം

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് നല്കുന്ന പനഡോള്‍ സിറപ്പില്‍ അപാകതയുള്ളതായി ആരോഗ്യ മന്ത്രാലയം. കുട്ടികള്‍ക്ക് നല്കുന്ന പനഡോള്‍ സിറപ്പിന്റെ അളവു മാറിയാല്‍ കുട്ടികള്‍ ഗുരുതരമായ കരള്‍ രോഗത്തിന് അടിമപ്പെടാന്‍ സാധ്യതയുള്ളതായി യു എ ഇ ആരോഗ്യ മന്ത്രാലയം. പനഡോള്‍ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിലെ അപാകത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

മിക്ക രക്ഷിതാക്കളും ഡോക്ടറുടെ നിര്‍ദേശം കൂടാതെ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ചികിത്സ നല്കുന്നതായി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികളുടെ തൂക്കം,വയസ്സ് എന്നിവ കണക്കാക്കിയാണ് ഇത്തരം മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മരുന്നിനമാണ് പനഡോള്‍

Loading...