ദുല്‍ഖര്‍ ചിത്രം സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പിന്‍വലിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം സീതാരാമത്തിന്റെ വിലക്ക് പിന്‍വലിച്ച് യുഎഇ. ഓഗസ്റ്റ് 11 മുതല്‍ ചിത്രം യുഎഇയില്‍ റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ താക്കൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് സീതാരാമം.

ആന്ധ്രയിലും തെലുങ്കാനയിലും കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലബിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 30 കോടിയാണ് നേടിയത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ എല്ലാവര്‍ക്കും നന്ദി അറിയിച്ച് ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു.

Loading...

സിനിമയ്ക്ക് പിന്നില്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഉള്ളത്. അതിനാല്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് സീതരാമത്തില്‍ കാണാന്‍ കഴിയുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. സിനിമയെ നിറഞ്ഞമനസോടെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ കരഞ്ഞുപോയി. നിങ്ങള്‍ തരുന്ന സ്‌നേഹത്തിന് എങ്ങനെയാണ് വാക്കുകള്‍കൊണ്ട് വര്‍ണിക്കേണ്ടത് എന്ന് എനിക്കറിയില്ലന്നും അദ്ദേഹം പറയുന്നു.