യുഎഇയിലെ ടയർ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല

ഉമ്മുൽ ഖുവൈൻ: യുഎഇയിലെ ഫാക്ടറിയിൽ തീപിടുത്തം. യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ ടയർ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉമ്മു അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് ഈ ഫാക്ടറി. ഈ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമസേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.തീപിടുത്തമുണ്ടായതെന്ന വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തുകയും തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. നിലവിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
twitter retweets kopen