യുഎഇയില്‍ 762 മരുന്നുകളുടെ വില കുറയ്ക്കും; ആരോഗ്യമന്ത്രാലയത്തിന്റെതാണ്‌ തീരുമാനം

762 മരുന്നുകളുടെ വില കുറയ്ക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനിച്ചു. 657 മരുന്നുകളുടെ വില സെപ്തബര്‍ ഒന്നും മുതലും 105 മരുന്നുകളുടെ വില 2017 ജനുവരിയി ഒന്നിനും കുറയും. രണ്ട് ശതമാനം മുതല്‍ 63ശതമാനം വരെയാണ് മരുന്നുകളുടെ വില വെട്ടിക്കുറയ്ക്കുക.

ഹൃദ്രോഗത്തിനുള്ള 135 മരുന്നുകള്‍, കേന്ദ്ര നാഡീവ്യൂഹ രോഗങ്ങള്‍ക്കുള്ള 115 മരുന്നുകള്‍, ശ്വാസകോശപ്രശ്‌നങ്ങള്‍ക്കുള്ള 72 മരുന്നുകള്‍, അണുബാധക്കുള്ള 84 മരുന്നുകള്‍, അന്തസ്രാവിഗ്രന്ഥി ഗ്രാന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ക്കുള്ള 59 മരുന്നുകളും, സ്ത്രീരോഗങ്ങള്‍ക്കുള്ള, 53 മരുന്നുകളും ചര്‍മ്മരോഗത്തിനുള്ള 35 മരുന്നുകളും, കുടല്‍രോഗത്തിനുള്ള 32 മരുന്നുകളുമാണ് പട്ടികയിലുള്ളത്.

Loading...

മരുന്നു വില നിര്‍ണയസമിതി വൈസ് ചെയര്‍മാനും ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുമായ ഡോ. അമീന്‍ ഹുസൈന്‍ അല്‍ ആമിറിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഏഴാം തവണയാണ് യുഎഇയില്‍ മരുന്നുകളുടെ വില വെട്ടിക്കുറയ്ക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ 8725 മരുന്നുകളുടെ വില കുറയ്ക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.