ഈ വരുന്ന വര്‍ഷം മുതല്‍ പുതിയ തൊഴില്‍ കരാറില്‍ ഒപ്പു വെയ്ക്കാത്തവര്‍ക്കു ജോലി പെര്‍മിറ്റൂ പുതുക്കി നല്‍കില്ല. സെപ്റ്റംബറില്‍ തൊഴില്‍ നിയമം ഭേദഗതി പ്രകാരം തൊഴില്‍ കരാര്‍ പുതുക്കിയിട്ടുണ്ടു. പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടു. അത് ഉള്‍പെടുത്തി തൊഴിലാളീ കരാര്‍ പുതുക്കണം. അങ്ങനെ പുതുക്കിയ തൊഴില്‍കരാറില്‍ തൊഴിലാളീയും തൊഴില്‍ ദാതാവും ഒപ്പു വെയ്ക്കണം. ഇങ്ങനെ ഏകീകൃതമായ കരാറില്‍ തൊഴിലാളീ ഒപ്പുവെച്ചതിന്റെ രേഖ സമര്‍പ്പിച്ചാല്‍ മാത്രമേ പുതിയ വര്‍ക് പെര്‍മിറ്റു പുതുക്കി നല്‍കുകയുള്ളൂ എന്നു യു.എ. ഇ തൊഴില്‍ വകുപ്പ് അറിയിച്ചു.

തൊഴില്‍ വിപണീയില്‍ അടുക്കും ചിട്ടയും കൊണ്ടുവരാനും തൊഴില്‍ കരാറുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെയും ഭാഗമായാണു പുതിയ തൊഴില്‍ കരാറുകള്‍ അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ കൊണ്ടുവരുന്നത്. യു.എ.ഇ യിലെ തൊഴില്‍ വകുപ്പില്‍ ഇതിന്റെ ഒരു മാതൃക ലഭിക്കും അതില്‍ വിട്ടു പോയ ഭാഗത്തു വസ്തുതകള്‍ ചേര്‍ത്തു പൂരിപ്പിച്ചാല്‍ പുതിയ കരാറായി. ഇതു രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമാണെങ്കില്‍ അതു ചെയ്യാം അല്ലെങ്കില്‍ തങ്ങളുടേതായ കാര്യങ്ങള്‍ എഴുതി ചേര്‍ക്കാം പക്ഷെ അതു യു.എ.ഇ യുടെ തൊഴില്‍ നിയമത്തിനു വിരുദ്ധമാകാന്‍ പാടില്ല എന്നു മാത്രം. ഇതു ഓണ്‍ ലൈനായി ചെയ്യാനുള്ള സൗകര്യം തൊഴില്‍വകുപ്പു ഒരുക്കിയിട്ടുണ്ടു. തനതു ഭാഷയില്‍ തൊഴില്‍ കരാര്‍ ലഭ്യമാക്കാനും യു.എ. ഇ തൊഴില്‍വകുപ്പു തയ്യാറായിട്ടുണ്ടു. അതുകൊണ്ടു അതിന്റെ നൂലാമാലകളെ കുറിച്ചു ആശങ്കപെടേണ്ട കാര്യമില്ല.

പുതിയ ജോലി പെര്‍മിറ്റീനു അപേക്ഷിക്കുന്നതിനു മുമ്പ് പുതിയ തൊഴില്‍ കരാര്‍ യു.എ.ഇ തൊഴില്‍ അധികൃതര്‍ പറയുന്ന പോലെ ഒപ്പ് വെച്ച് ( ഓണ്‍ ലൈനില്‍ ക്ലിക് അടിക്കുകയേ വേണ്ടു), തൊഴില്‍ ദാതാവിന്റെ കൂടി സമ്മതതോടെ തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണം. അതിനു ശേഷം പുതിയ ജോലി പെര്‍മിറ്റീനു അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണു