യു.എ.യിൽ ദീർഘകാല റസിഡൻസി വിസ ജോലിയിൽ നിന്നും വിരമിക്കുന്ന പ്രവാസികൾക്ക് നല്കും

അബുദാബി: യു.എ.യിൽ ജോലിയിൽ നിന്നും 55വയസിൽ വിരമിക്കുന്ന പ്രവാസികൾക്ക് ദീർഘകാല റസിഡൻസി വിസ അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന ക്യാബിനറ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കി. ലക്ഷകണക്കിന്‌ പ്രവാസികൾ 55വയസാകുമ്പോൾ വിരമിക്കാൻ കാത്തു നില്ക്കുന്നുണ്ടേലും എല്ലാവരും സന്തോഷിക്കാൻ വരട്ടേ..55 വയസു കഴിഞ്ഞാൽ ദീർഘകാല റസിഡൻസി വിസക്ക് ചില നിബന്ധനകൾ ഉണ്ട്.55മത്തേ വയസിൽ റിട്ടയർമെന്റ് ആയ പ്രവാസികൾ ആയിരിക്കണം. 55 വയസു മുതൽ തുടർന്ന് 5 വർഷത്തേക്ക് കൂടിയാണ്‌ താമസ വിസ അനുവദിക്കുന്നത്.

ഇവർക്ക് 3 മില്യൺ ദിർ ഹത്തിന്റെ എങ്കിലും സ്വത്ത് യു.എ.യിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ 1 മില്യൺ ഡോളർ പണം അക്കൗണ്ടിൽ ഉണ്ടാകണം.അല്ലെങ്കിൽ 20000 ദിർ ഹം മാസ വരുമാനം ഉണ്ടായിരിക്കണം.ചുരുക്കത്തിൽ ഇതെല്ലാം തികഞ്ഞ യു എ.യുടെ പുതിയ വിസ ലഭിക്കാൻ എം.എ യൂസഫലിയോ മറ്റോ ആകേണ്ടി വന്നേക്കും.

മറ്റൊരു തീരുമാനം റഷ്യയിൽ നിന്നും കൂടുതൽ ആളുകളേ തൊഴിൽ ചെയ്യാൻ എടുക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും വിസ നിയന്ത്രണത്തിൽ ഇളവുകൾ വരുത്തുകയും വിസ നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യും.ഇത് ഇന്ത്യൻ തൊഴിൽ വിപണിക്ക് വൻ തിരിച്ചടിയകും. റഷ്യക്കാർ കൂടുതൽ യു.എ.യിൽ ജോലിക്ക് എത്താനുള്ള വാതിലുകൾ തുറക്കുകയാണ്‌. ഇന്ത്യക്ക് ഇത്തരത്തിൽ ഒരു വിസ ഇളവ് നേടാൻ സാധിച്ചിട്ടില്ല.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഒറ്റ ദിവസം കൊണ്ട് കേസ് പരിഗണിച്ച് വിധി പറയുന്ന സ്പീഡ് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ക്രിമിനൽ കേസുകളിൽ വിധി വളരെ പെട്ടെന്ന് ഇനി ഉണ്ടാകും.കഴിയുന്നത്ര കേസുകളും ഒരു ദിവസം തന്നെ വാദവും വിചാരണയും കേട്ട ശേഷം അന്ന് തന്നെ വിധി പറയും. ക്രിമിനൽ കേസുകൾ ഉടൻ തീർപ്പാക്കാനാണിത്. വൺ ഡേ കോർട്ട് എന്ന പേരിലാണ്‌ പുതിയ കോടതികൾ സ്ഥാപിക്കുക. പ്രവാസികൾ സൂക്ഷിക്കുക..കുറ്റം ചെയ്താൽ ഇനി ശിക്ഷ ഉടൻ..

Top