യുഎഇയിലെ സ്കൂളുകൾ സംസ്ഥാനത്തെക്കാൾ പിന്നിൽ

എസ്എസ്എൽസി വിജയ ശതമാനത്തിൽ യുഎഇയിലെ സ്കൂളുകൾ സംസ്ഥാനത്തെക്കാൾ പിന്നിൽ. നവംബറിൽ സ്കൂൾ തുറന്ന് പഠനം സജീവമാക്കിയ കേരളത്തിലെ വിദ്യാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗൾഫിലെ അധ്യാപകർക്കുള്ള പരിശീലനത്തിന്റെ അഭാവവും ഇടയ്ക്കിടെ അധ്യാപകർ മാറുന്നതും വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ.

യുഎഇയിൽ ഏപ്രിലിൽ ക്ലാസ് തുടങ്ങി ഡിസംബറോടെ പാഠഭാഗം തീർത്ത് പിന്നീടുള്ള 3 മാസം റിവിഷനും ടെസ്റ്റും നടത്തിയാണ് പരീക്ഷയ്ക്ക് സജ്ജരാക്കുന്നത്. ക്ലാസ് ടെസ്റ്റുകൾക്കു പുറമെ 3 പീരിയോഡിക് ടെസ്റ്റുകൾ, റിവിഷൻ ടെസ്റ്റ്, പ്രീ മോഡൽ, മോഡൽ എന്നിവയെല്ലാം കഴിഞ്ഞാണ് വാർഷിക പരീക്ഷ എഴുതുന്നത്. ഇതിനിടയിൽ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും കുട്ടികൾക്ക് നൽകി ഉത്തരമെഴുതിക്കുന്ന സ്കൂളുകളുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.

Loading...

എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കുകയാണ് മറ്റു ചില സ്കൂളുകൾ. പല നിലവാരത്തിലുള്ള വിദ്യാർഥികൾക്ക് അനുസൃതമായി പഠന രീതിയിൽ മാറ്റം വരുത്താതെ ശരാശരിയെക്കാൾ കൂടുതലുള്ള കുട്ടികളെ മാത്രം മുന്നിൽ കണ്ടുള്ള പഠനം വിദ്യാർഥികളെ ബാധിക്കുന്നുണ്ടെന്ന് ചില അധ്യാപകർ പറയുന്നു.