യു.എ.ഇ. വിസ നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു

ദുബായ് : വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരങ്ങളുമായി യുഎഇ. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. തൊഴിലാളികള്‍ക്ക് നല്‍കി വന്നിരുന്ന നിര്‍ബന്ധിത ബാങ്ക് ഗ്യാരന്റി യുഎഇ ക്യാബിനറ്റ് ഒഴിവാക്കി പകരം കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് സ്‌കീം കൊണ്ടുവന്നു. തൊഴിലാളിക്ക് 3000 ദിര്‍ഹം ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന നിയമമാണ് റദ്ദാക്കിയത്. ഇതുവരെ ലഭിച്ച 14 ശതകോടി ബാങ്ക് സെക്യൂരിറ്റി കമ്പനികള്‍ക്ക് തിരിച്ച് നല്‍കും.

പുതിയ സ്‌കീം കമ്പനികള്‍ക്കും ലാഭകാരമാണ്. ഇതിലൂടെ കമ്പനികള്‍ക്ക് ബിസിനസ് എളുപ്പമാക്കാന്‍ കഴിയുമെന്നാണ് നിഗമനം. പുതിയ പരിഷ്‌കാരം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷ.

Loading...

തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ അനുവധിക്കും, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വിസ നീട്ടാം. വിസാ കാലവധി പിന്നിട്ടവര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിമവിരുദ്ധമായി രാജ്യത്ത് കടന്നുകയറിവര്‍ക്കും യു.എ.ഇ പിഴയില്ലാതെ മടങ്ങാന്‍ അവസരം നല്‍കുന്നുണ്ട്.