കോവിഡ്; യു.എ.ഇ. നിയന്ത്രണം കടുപ്പിച്ചേക്കും

കോവിഡ് പ്രതിദിനസംഖ്യയിൽ വൻവർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ യു.എ.ഇ. നിയന്ത്രണം കടുപ്പിച്ചേക്കും. കോവിഡ് സ്ഥിരീകരിക്കുന്നവർ മറ്റംഗങ്ങളുള്ള വീട്ടിനകത്തുപോലും മുഖാവരണം ധരിക്കുന്നില്ല. അടച്ചിട്ടയിടങ്ങളിലും തിരക്കേറിയ ഇടങ്ങളിലും മുഖാവരണം ധരിക്കുന്നതിലും ജനങ്ങൾ വലിയ ശ്രദ്ധ കൊടുക്കുന്നില്ല. ഇത്തരം നിയമലംഘനങ്ങൾക്ക് 3000 ദിർഹംവരെയാണ് പിഴ ചുമത്തുക.

ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കാത്തവർ കടുത്ത നിയമലംഘനമാണ് നടത്തുന്നത്. മുൻകരുതൽനടപടികൾ പാലിക്കാത്തതാണ് ദിവസേനയുള്ള കോവിഡ് കേസുകളുടെ വർധനയ്ക്ക്‌ പ്രധാന കാരണം. നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധമന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താക്കളും വീണ്ടും ഓർമിപ്പിച്ചു.

Loading...

മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കും. മുഖാവരണം ധരിക്കുന്നത് കോവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അടഞ്ഞതും തിരക്കേറിയതുമായ സ്ഥലങ്ങളിൽ. കോവിഡ് സ്ഥിരീകരിച്ചിട്ടും പലരും 10 ദിവസത്തെ ഐസൊലേഷൻ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ഇത് സമൂഹത്തിന് ഭീഷണിയാണ്.