Kerala Top Stories

അഭിമന്യു കൊലക്കേസ്: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ഈ ഘട്ടത്തില്‍ യു.എ.പി.എ ചുമത്തില്ലെന്ന് പൊലീസ്. മുന്‍ കാലങ്ങളിലെ സിപിഐഎം പാര്‍ട്ടി എടുത്ത നയം കണക്കിലെടുത്താണ് പ്രതികള്‍ക്കെതിരെ തിരക്കിട്ട് യു.എ.പി.എ ചുമത്തേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസാണ് പൊലീസിന് നിയമോപദേശം നല്‍കിയത്.

ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേള്‍ തല്‍ക്കാലം യു.എ.പി.എ ചുമത്തേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടില്ല. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍.ഐ.എ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ എതിര്‍ത്തേക്കില്ല.

അതിനിടെ പ്രതികളെ പിടികൂടുന്നതിനായി ഇതര സംസ്ഥാന പൊലീസിന്റെ സഹായവും പൊലീസ് തേടി. സംയുക്ത പരിശോധനയാണ് ആരംഭിച്ചത്. പ്രതികളില്‍ ചിലര്‍ ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടന്ന വിവരത്തെ തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഉള്‍പ്പടെയുള്ള മുഖ്യ പ്രതികളാണ് ഒളിവില്‍ കഴിയുന്നത്. പ്രതികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ കസ്റ്റഡിയിലുള്ള അഞ്ച് പേരില്‍ ചിലരുടെ അറസ്റ്റ് അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും.

Related posts

റമദാന്‍ വ്രതാരംഭത്തിന് തിങ്കളാഴ്ച്ച തുടക്കമാവും

subeditor

കോടതി അഭിഭാഷകരുടെ സ്വകാര്യസ്വത്തല്ല; അഭിഭാഷക ഗുണ്ടായിസത്തിന് താക്കീത് നല്‍കി മുഖ്യമന്ത്രി

subeditor

മൈക്കിൾ ജാക്സന്‍റെ മരണത്തിനു പിന്നിൽ ചികിത്സിച്ച ഡോക്റ്റർ, വെളിപ്പെടുത്തലുമായി മകൾ പാരീസ് ജാക്സൺ

subeditor

ജിഷ്ണുവിന്റെ ആത്മഹത്യ;അധ്യാപകരടക്കം അഞ്ച് പേർക്കെതിരെ കേസ്

മാണിയേ മന്ത്രിസഭയിൽ തിരിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി. രാജിവയ്ച്ച സാഹചര്യം ഇപ്പോൾ ഇല്ല.

subeditor

പത്ത് വര്‍ഷം മുമ്പ് ലൈംഗിക അടിമയാക്കി; മയക്കുമരുന്ന് കുത്തിവെച്ച് ദിവസവും പലരുടെയും കൂടെ കിടത്തി, എതിര്‍ത്തപ്പോള്‍ ക്രൂര പീഡനം; യുവതിയുടെ അനുഭവം

subeditor10

മരിച്ചത് മാത്യു തന്നെ; ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിലെ ഡിഎന്‍എ ഫലം പുറത്ത്;

കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടരും

കെവിന്റെ അരുംകൊലയ്ക്ക് കൂട്ടുനിന്ന രഹന വീട്ടിലെത്തി മടങ്ങി ;പൊലീസ് ഒന്നും അറിഞ്ഞില്ല

ആദ്യ ജയം ഫ്രാങ്കോയ്ക്ക്, അറസ്റ്റ് ഉണ്ടാകില്ല, കാരണം ഇങ്ങിനെ

subeditor

കെ..എം.മാണിയുടെ പാലാ യാത്ര നാളെ. സന്ദർശനം ചരിത്രമാക്കാൻ കേരളാ കോൺഗ്രസ്.

subeditor

യാത്രക്കാരന് ഭക്ഷണം മാറി വിളമ്പി ;എയര്‍ ഇന്ത്യാ ജീവനക്കാരിയെ മേലുദ്യോഗസ്ഥ തല്ലി

ജോസ് കെ മാണിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

subeditor

കാണാതായ’ അസിസ്റ്റന്റ് കമ്മീഷണര്‍ ജബല്‍പൂരില്‍; കുടുംബപ്രശ്‌നങ്ങളാണ് എസിപി വീടുവിട്ടുപോകാന്‍ കാരണമെന്ന് പൊലീസ്

പി.സി ജോർജിനെതിരായ പരാതികൾ ഗൗരമായി കാണും

subeditor

അച്ഛൻ ചിതയിൽ എരിഞ്ഞടങ്ങി; ഏക ആശ്രയവും.

subeditor

തീവ്രവാദികൾ എന്ന ധാരണയിൽ ഇന്ത്യൻ സേനയിലെ 2വിഭാഗങ്ങൾ ഏറ്റുമുട്ടി 2മരണം.

subeditor

സ്വാന്ത്വന സ്പര്‍ശവുമായി മാര്‍ ക്രിസോസ്റ്റം തിരുമേനി ടിമ്മിന്റെ വീട്ടില്‍

subeditor