വൈറലായി ദുബായ് ഭരണാധികാരിയുടെ ഡാന്‍സ്‌

മെയ്ദാന്‍ കുടിരയോട്ട മത്സരത്തില്‍ രാജകുടുംബത്തിന്റെ ക്ലബായ ഗോഡോള്‍ഫിന്‍ വിജയിച്ചത് നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ വീഡിയോ വൈറലാകുന്നു.

https://youtu.be/3PUqRFOlIy4

Loading...

ലോകകപ്പിലെ മൂന്ന് വമ്പന്‍ കുതിരയോട്ട മത്സര വിഭാഗങ്ങളും ഗോഡോള്‍ഫിന്റെ കുതിരകള്‍ തൂത്തുവാരി. ദുബായ് ടര്‍ഫ് വിഭാഗത്തില്‍ ഗോഡോള്‍ഫിന് വേണ്ടി മത്സരിച്ച ബെന്റാബിള്‍ ഒന്നാം സ്ഥാനത്തെത്തി. ദുബായ് ഷീമ ക്ലാസ്സിക്കില്‍ രാജകുടുംബത്തിന്റെ തന്നെ ഹൗക്ക്ബിലും 6 മില്ല്യണ്‍ ഡോളറും സ്വന്തമാക്കി. മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനം നല്‍കുന്ന വേദിയില്‍ വെച്ചായിരുന്നു ഗോഡോള്‍ഫിന് ക്ലബ്ബിന്റെ ആരാധകര്‍ക്കായുള്ള ദുബായ് ഭരണാധികാരിയുടെ നൃത്തം.