Crime

വൈറ്റിലയില്‍ പട്ടാപ്പകൽ യൂബർ ടാക്സി ഡ്രൈവറെ യാത്രക്കാരായി എത്തിയ യുവതികള്‍ തല്ലിച്ചതച്ചു ;ആക്രമണം അഴിച്ചു വിട്ടത് സീരിയൽ ബന്ധമുള്ള യുവതികൾ

കൊച്ചി: യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായ മൂന്ന് യുവതികള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെയര്‍ ടാക്‌സി സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

“Lucifer”

സംഭവവുമായി ബന്ധപ്പെട്ട് എയ്ഞ്ചല്‍, ഷാര, ഷീബ എന്നിവരെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികളാണ് യുവതികള്‍. സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്ഷനിലായിരുന്നു സംഭവം. അക്രമം നടത്തിയ സ്ത്രീകള്‍ ഷെഫീഖിന്റെ യൂബര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. തോപ്പുംപടി സ്വദേശി ഷിനോജും എറണാകുളം ഷേണായീസില്‍ എത്തിയ ശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകുന്നതിന് ഷെഫീഖിന്റെ ഓണ്‍ലൈന്‍ ഷെയര്‍ ടാക്‌സി വിളിച്ചു യാത്രചെയ്തു. വൈറ്റിലയില്‍ ടാക്‌സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഷിനോജ് ആണ് ആദ്യം ബുക്ക് ചെയ്ത് കയറിയത് എന്നതിനാല്‍ ഇറക്കിവിടാനാകില്ല എന്ന് ഡ്രൈവര്‍ വ്യക്തമാക്കി. ഇതിനിടെ യുവതികള്‍ കരിങ്കല്ല് കൊണ്ട് ഷെഫീക്കിന്റെ തലക്കിട്ടടിക്കുകയും കടിക്കുകയും ചെയ്തു. മുണ്ടു വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ഷെഫീക് അസഭ്യം പറഞ്ഞതിനാണു മര്‍ദിച്ചതെന്നാണു യുവതികളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഷെഫീക് മോശമായി പെരുമാറുകയോ സംസാരിക്കുയോ ചെയ്തില്ലെന്നാണു ദൃക്‌സാക്ഷികള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

നടുറോഡിലെ തര്‍ക്കം കണ്ട് നാട്ടുകാര്‍ കൂടിയതോടെ പൊലീസെത്തി യുവതികളെ വൈറ്റില ട്രാഫിക് ടവറിലേക്കും ഷെഫീക്കിനെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഷെഫീക്കിന്റെ മുഖത്തും തലയിലും ദേഹത്തും പരിക്കുണ്ട്. വനിതാ പൊലീസെത്തിയാണ് യുവതികളെ മരട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വൈദ്യ പരിശോധനയും നടത്തി.

ഒരു സ്ഥലത്തേക്ക് ഒന്നിലധികം യാത്രക്കാരുമായി പോവുന്നതാണ് യൂബറിന്റെ ഷെയര്‍ ടാക്‌സി സംവിധാനം. കഴിഞ്ഞാഴ്ചയാണ് കൊച്ചിയില്‍ ഇതിന് തുടക്കമായത്.

Related posts

പപ്‌സ് വാങ്ങാന്‍ പണമെടുത്ത മകനോട് അമ്മ ചെയ്ത ക്രൂരത

കൊച്ചിയില്‍ പട്ടാപ്പകല്‍ ഹോട്ടലുടമയെ കൊന്നത് ഉഴുന്നുവടയിലെ പുളിപ്പ് സഹിക്കാതെ; ഉഴുന്നുവട തിന്ന് ‘പല്ലു പുളിച്ച ‘പ്രതി ഒടുവില്‍ കീഴടങ്ങി

മിഷേലിന്റെ ചിത്രങ്ങൾ മറ്റൊരു യുവാവിന്റെ കൈവശം എത്തിയിരുന്നു,മിഷേലും ഇയാളുമായി ബന്ധമുണ്ടായിരുന്നു എന്നും ക്രോണിന്റെ മൊഴി

subeditor

വീട്ടില്‍ നിന്ന് ബൈക്കില്‍ പത്തുവയസ്സുകാരിയെ കൊണ്ടു പോയതും പള്ളീലച്ചന്‍

അധ്യാപികമാരും ഡോക്‌ടർമാരും വരെ ഇരകൾ: പൊള്ളാച്ചി പീഡനകേസ് സിബിഐയ്ക്ക്

main desk

പീഡനത്തിന് പുതിയ വഴികള്‍ ; ബീഫ് കഴിച്ചെന്നാരോപിച്ച് കൂട്ടബലാൽസംഗം ; ആന്തരികാവയവങ്ങൾ തകർന്ന പതിനാലുകാരി ഗുരുതരാവസ്ഥയിൽ

subeditor

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍ ; അവളെ വിവാഹം കഴിക്കാമെന്ന് പ്രതി ; വേണ്ടെന്ന് പൊലീസ്

ഫാബ്‌ ഇന്ത്യ ഔട്ട്‌ലെറ്റുകള്‍ ഒളിക്യാമറകളുടെ ഒളിത്താവളങ്ങള്‍

subeditor

പട്ടാപ്പകല്‍ നടുറോഡില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം

subeditor12

ആന്‍ലിയയുടെ മരണത്തിനു പിന്നിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നു ! തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക്

വസ്ത്രങ്ങള്‍ വലിച്ചുകീറി, ലിംഗം കാണിക്കാന്‍ ആവശ്യപ്പെട്ടു; നടുറോഡില്‍ ട്രാന്‍സ്‌ജെന്ററോട് കാണിച്ച ക്രൂരത

ബാലപീഡകരായ വൈദികരെക്കുറിച്ചുള്ള ഫയലുകൾ നശിപ്പിക്കപ്പെട്ടു, കർദിനാളിന്‍റെ വെളിപ്പെടുത്തൽ