വലിയൊരു ഭാരം തലയില്‍ നിന്ന് ഒഴിഞ്ഞെന്ന് പ്രേംകുമാര്‍; യാതൊരു കൂസലില്ലാതെ എല്ലാം സമ്മതിച്ച് നേഴ്‌സ്

ഉദയംപേരൂരിലെ പ്രേംകുമാറും സുനിതാ ബേബിയും രണ്ട് ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ നില്‍ക്കുവാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. സ്‌കൂള്‍ പഠനകാലത്തെ കാമുകിയെ കണ്ടുമുട്ടി വീണ്ടും ജീവിത സഖിയാക്കുന്നതിന് 96 എന്ന സിനിമ പ്രചോദനമായപ്പോള്‍, തെളിവ് നശിപ്പിക്കാന്‍ പ്രേംകുമാറിന് പ്രേരണയായത് ദൃശ്യം സിനിമ. പ്രേംകുമാറും കാമുകി സുനിതാ ബേബിയും സിനിമാ തിരക്കഥ പോലെ തന്നെയാണ് തയാറെടുപ്പ് നടത്തിയതും ഇല്ലാതാക്കിയതും. പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ തന്നെ തര്‍ക്കവും വഴക്കും തുടങ്ങി. പ്രേംകുമാറിനെ സംശയിച്ച് തുടങ്ങിയചോടെ സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു. പിടിക്കപ്പെടുമെന്ന് സംശയിച്ച പ്രേംകുമാര്‍ ഗള്‍ഫിലേക്കു കടക്കാനും ആലോചിച്ചു.

വിദ്യയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.. പേയാട്ടെ വില്ലയില്‍ നിന്നു കാറില്‍ കയറ്റി പിന്‍സീറ്റില്‍ ഇരുത്തുകയായിരുന്നു. മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാന്‍ പിന്നില്‍ തോളില്‍ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. പേയാട്ടെ വില്ലയില്‍ നിന്ന് 14 മണിക്കൂറിനു ശേഷമാണ് മൃതദേഹം മാറ്റിയത്. സംഭവം നടത്തിയ ശേഷം ഇരുവരും പുലര്‍ച്ചെ രണ്ടോടെ കിടന്നുറങ്ങി. രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിലേക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാര്‍ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കി. അതിന് ശേഷം മൃതദേഹവുമായി യാത്ര തുടങ്ങി. മൃതദേഹം ഉപേക്ഷിച്ച ശേഷം പേയാട്ടെ വീടു വിട്ട് കളിയിക്കാവിളയില്‍ താമസം തുടങ്ങി.

Loading...

ഇത് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് പ്രേംകുമാര്‍ അറസ്റ്റിലാകുന്നത്. സുനിതയുടെ സഹായത്തെ കുറിച്ചും ഇയാള്‍ സമ്മതിച്ചു. കൂസലില്ലാതെയാണു പ്രതികള്‍ പെരുമാറിയതെന്നു പൊലീസ്. തലയില്‍ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോള്‍ പ്രേംകുമാര്‍ പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇന്നലെ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും ഇവര്‍ നിന്നത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം തമിഴ്നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്നു പൊലീസ്