ദൃശ്യവും 96′ ഉം മോഡലാക്കി ഉദയം പേരൂര്‍ വിദ്യാ കൊലപാതകം

കൊച്ചി; ഉദയം പേരൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സുനിത ബീബിയും കൊല്ലപ്പെട്ട വിദ്യയുടെ ഭര്‍ത്താവ് പ്രേം കുമാറും സഹപാഠികളാണ്. വിദ്യയെ കൊലപ്പെടുത്തിയ ശേഷം കാണാതായതായി ഭര്‍ത്താവ് പ്രേംകുമാര്‍ പരാതി നല്‍കുകയും ചെയ്തു.

പോലീസ് വിദ്യയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെ ഇരുവരും തൃപ്പൂണിത്തുറയ്ക്കടുത്ത് വാടകയ്ക്ക് വീടെടുത്ത് താമസവും ആരംഭിച്ചു. ഇതിനിടെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.
അടുത്തിടെ കോളേജ് റീ യൂണിയന്‍ സംഘടിപ്പിച്ചു. ഇവിടെ വെച്ച്‌ കണ്ടുമുട്ടിയ ഇരുവരും ’96’സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് വീണ്ടും പ്രണയിക്കുകയായിരുന്നു. നഴ്‌സിങ്ങ് സൂപ്രണ്ടായി ജോലിചെയ്യുകയാണ് സുനിത. സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു. വിദ്യയ്ക്ക് മുമ്ബ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു.

Loading...

സെപ്റ്റംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ച് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ആയുര്‍വേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരില്‍ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോര്‍ട്ടില്‍ മുകളിലത്തെ നിലയിലെ മുറിയില്‍ പ്രേംകുമാറിന്റെ കാമുകി സുനിതയുമുണ്ടായിരുന്നു. അമിതമായി മദ്യം നല്‍കിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തിരുനെല്‍വേലിയില്‍ നിന്ന് തിരികെയെത്തിയ പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന് പ്രേംകുമാര്‍ കണക്കുകൂട്ടി. വിദ്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൃത്യം നിര്‍വ്വഹിച്ചത് താന്‍ തനിച്ചാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കി.സംഭവത്തില്‍ ഭര്‍ത്താവിനെ കുടുക്കിയത് മുന്‍കൂര്‍ ജാമ്യമാണ്. മുന്‍കൂര്‍ ജാമ്യം തേടിയതോടെയാണ് പൊലീസ് അന്വേഷണം ഭര്‍ത്താവ് പ്രേംകുമാറിലേയ്ക്ക് നീണ്ടത്. എന്നാല്‍, അന്വേഷണം ശക്തമായതോടെ മുന്‍കരുതലെന്ന നിലയില്‍ പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇതാണ് പൊലീസില്‍ സംശയത്തിനിടയാക്കിയതും അന്വേഷണം പ്രേംകുമാറിലേക്ക് നീളാന്‍ കാരണമായതും.

സംഭവത്തില്‍ അരങ്ങേറിയത് തമിഴ്‌സിനിമ 96 മോഡല്‍ പ്രണയവും ദ്യശ്യം മോഡല്‍ കൊലപാതകവുമാണ്. പ്രേംകുമാറും സുനിതയും പഠിച്ചത് ഒരേ സ്‌കൂളില്‍. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 25 വര്‍ഷത്തിന് ശേഷം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മില്‍ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു. സുനിത വിവാഹിതയാണ്. അതില്‍ മൂന്നു കുട്ടികളുമുണ്ട്. പ്രേംകുമാറും ഭാര്യയും വിദ്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലും നിറയെ പ്രശ്‌നങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വിവാഹം ചെയ്യുന്നതിന് മുന്‍പേ വിദ്യ വിവാഹിതയായിരുന്നു. ഇതിനിടെയാണ് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ഇരുവരും കാണുന്നത്. 96 മോഡല്‍ പ്രണയം- പ്രേംകുമാറും സുനിതയും പഠിച്ചത് ഒരേ സ്‌കൂളില്‍. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 25 വര്‍ഷത്തിന് ശേഷം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മില്‍ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു. സുനിത വിവാഹിതയാണ്. അതില്‍ മൂന്നു കുട്ടികളുമുണ്ട്. പ്രേംകുമാറും ഭാര്യയും വിദ്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലും നിറയെ പ്രശ്‌നങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വിവാഹം ചെയ്യുന്നതിന് മുന്‍പേ വിദ്യ വിവാഹിതയായിരുന്നു. ഇതിനിടെയാണ് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ഇരുവരും കാണുന്നത്. തുടരാ#ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് തടസ്സം നില്‍ക്കുന്ന വിദ്യയെ കൊലപ്പെടുത്തുകയായിരുന്നു ഇരുവരും. പിന്നീട് നടന്നത് ദ്യശ്യം മോഡല്‍ കൊലപാതകം.

തിരുവനന്തപുരത്തെ പേയാടുള്ള റിസോര്‍ട്ടില്‍ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി പ്രേംകുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. പ്രേംകുമാറും കാമുകി അനിതയും ചേര്‍ന്ന് വാഹനത്തില്‍ തിരുനെല്‍വേലിയില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളി. അതിന് ശേഷമാണ് പ്രേം കുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും. മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം മറ്റൊരു ക്ലാസ്‌മേറ്റ്‌സില്‍ നിന്ന് ലഭിച്ചതെന്നാണ് ഇരുവരും പറയുന്നു. ദൃശ്യം മോഡല്‍ – തിരുവനന്തപുരത്തെ പേയാടുള്ള റിസോര്‍ട്ടില്‍ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി പ്രേംകുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. പ്രേംകുമാറും കാമുകി അനിതയും ചേര്‍ന്ന് വാഹനത്തില്‍ തിരുനെല്‍വേലിയില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളി. അതിന് ശേഷമാണ് പ്രേം കുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും. മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം മറ്റൊരു ക്ലാസ്‌മേറ്റ്‌സില്‍ നിന്ന് ലഭിച്ചതെന്നാണ് ഇരുവരും പറയുന്നു.