കാസര്‍കോട് ഇടത് കോട്ട പൊട്ടി, ഉണ്ണിത്താന് 5000 ഭൂരിപക്ഷം

കാസര്‍കോട് ഇടിച്ചെടുത്ത് കോണ്‍ഗ്രസ് പതാക നാട്ടി ഉണ്ണിത്താന്‍ . റീപോളിങ്ങ് നടക്കുന്ന സഹചര്യവും കൂടി കണക്കില്‍ എടുത്ത് 5000 വോട്ടിനു ഇടതിന്റെ കോട്ട തകര്‍ക്കും എന്നാണ് അവസാന സൂചനകള്‍. 30000 വോട്ടിനു ജയിക്കും എന്ന ഇടത് അവകാശ വാദം ഇപ്പോള്‍ കേള്‍ക്കാന്‍ ഇല്ല.ഇടതിനു വിജയ സാധ്യതകളെ കുറിച്ച് വ്യക്തമായ കണക്ക്കൂട്ടലുകള്‍ ഉണ്ടെങ്കിലും ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നുണ്ടായ അടിയൊഴുക്കുകളില്‍ സി.പി.എം ഞെട്ടുകയാണ്. അത് സംഭവിക്കാം. തോറ്റു പോയാല്‍ അത് ശബരിമലയിലും മറ്റും അടിച്ചേല്പ്പിക്കാതെ ബിജെപിയുടെ തലയില്‍ ആരോപിക്കാനാണ് ഇടത് നീക്കം. ഇതിനായി ഇപ്പോഴേ പ്രചരണം തുടങ്ങി കഴിഞ്ഞു. ബിജെപി കാസര്‍കോട് ഉണ്ണിതാനു വോട്ട് മറിച്ചു എന്ന പ്രചരണം സിപീം തുടങ്ങി വയ്ച്ചിരിക്കുകയാണ്.ആശങ്കയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ തോതില്‍ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് യുഡിഎഫ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ കണക്കുകള്‍ ശരിയായാല്‍ കാസര്‍കോട് ഒരു വന്‍ അട്ടിമറിയാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്.കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിയുടെ മാത്രം 20000 ലേറെ വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന് ലഭിച്ചിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. സിപിഎമ്മില്‍ നിന്നും ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടായതായി യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നു.

എന്നാല്‍ ബിജെപി വോട്ടുകള്‍ മനപൂര്‍വം മറിഞ്ഞിട്ടില്ലെന്നും സി.പി.എമ്മിനെ തോല്പ്പിക്കാന്‍ ഉ ബിജെപി അനുഭാവികളുടെ വികാരം എങ്ങിനെ വരും എന്ന് അറിയില്ല എന്നും എന്‍.ഡി.എ വിലയിരുത്തുന്നു. മാത്രമല്ല ബിജെപിക്ക് ഇവിടെ അറിയപ്പെടുന്ന ആരും മല്‍സരത്തിനായി ഇറക്കിയുമ്മില്ല.പെരിയ ഉള്‍പ്പെടുന്ന ഉദുമ മണ്ഡലത്തില്‍ നിന്നും കാസര്‍കോട് നിന്നുമാണ് സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് അടിയൊഴുക്ക് ഉണ്ടായതായി കണക്കാക്കുന്നത്.ബിജെപി സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി ജയിക്കില്ലെന്ന് ഉറപ്പാക്കിയ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ പരാജയം ഉറപ്പുവരുത്താനായി ഉണ്ണിത്താന് വോട്ട് മറിച്ചെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശ വാദം. ഇത് ജയം ഉറപ്പിച്ച എല്‍ഡിഎഫിനെ അസ്വസ്ഥമാക്കിയെന്നും യുഡിഎഫ് നേതൃത്വം പറയുന്നു.

പെരിയ ഇരട്ടക്കൊലപാതകമാണ് ഇടതുമുന്നണിയില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ സിപിഎം പ്രാദേശിക നേതാക്കള്‍ തന്നെ സഹായിച്ചതും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച ബ്രാഞ്ച് സെക്രട്ടറി അടക്കമുളളവര്‍ക്കെതിരെ സിപിഎം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.കാസര്‍ഗോഡ് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറിയായ ജംഷാദ്, ബദ്രിയ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബ് എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കിയത്. ഇത്തരത്തില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു.മുസ്ലിംവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്ന കണക്ക് കൂട്ടലും യുഡിഎഫിന്റെ പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നു.