അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാസം ആറായിരം രൂപ വീതം നല്‍കും ;യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറികടക്കാന്‍ വാഗ്ദാനപ്പെരുമഴയായി യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാസം ആറായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും അതിനുള്ള സാമ്പത്തിക മാര്‍ഗം വ്യക്തമാക്കിയില്ല. റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം തുടരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നേതാക്കള്‍ നല്‍കിയില്ല.ആദ്യമായാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാകുന്നതിന് മുന്നോടിയായി പത്രികയിലെ വാഗ്ദാനങ്ങളുമായി വാര്‍ത്താ സമ്മേളനം നടത്തിയത്.

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ആറായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്നാണ് പ്രധാന വാഗ്ദാനം. എന്നാല്‍ ഇതിനുള്ള പണം എവിടെ നിന്നാണെന്നൊന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടില്ല. അധികാരത്തില്‍ വന്നാല്‍ കിറ്റ് വിതരണം തുടരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ലഭിച്ചില്ല.ജനപിന്തുണ നഷ്ടമായെന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് വാഗ്ദാനപ്പെരുമഴയുമായി യു.ഡി.എഫ് വാര്‍ത്താസമ്മേളനം നടത്തിയത്. പക്ഷേ ഈ വാഗ്ദാനം എങ്ങിനെ നിറവേറ്റുമെന്ന കാര്യമൊന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കിയില്ല. .

Loading...