കണ്ണൂര്‍: യുഡി.എഫ് വിവാങ്ങളോട് വിടപറയുന്നു. വിവാദങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്‍െറ ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. അലക്കൊഴിഞ്ഞിട്ട് പെണ്ണുകെട്ടാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. വിവാദങ്ങളൊഴിഞ്ഞ് ഒന്നും ചെയ്യാന്‍ സാധിക്കുല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലര്‍ക്കു വിവാദങ്ങളിലാണ് താല്‍പര്യം. എപ്പോഴും ലൈംലൈറ്റില്‍ നില്‍ക്കണമെങ്കില്‍ ആര്‍ക്കെങ്കിലും എതിരെ വിമര്‍ശം ഉന്നയിച്ചു കൊണ്ടിരിക്കണമെന്ന അവസ്ഥയാണ്. എന്നാല്‍, ഇനി വിവാദങ്ങളോടു പ്രതികരിക്കേണ്ടെന്നാണു യു.ഡി.എഫ് തീരുമാനമെന്നും കെ.സി ജോസഫ് പറഞ്ഞു.