വാക്സിന് പേറ്റന്റ് ഒഴിവാക്കാന്‍ അമേരിക്ക ; പിന്തുണച്ച്‌ യൂറോപ്യന്‍ യൂണിയന്‍ ; എതിര്‍ത്ത് മറ്റു രാജ്യങ്ങള്‍

WASHINGTON, DC - APRIL 28: President Joe Biden addresses a joint session of Congress, with Vice President Kamala Harris and House Speaker Nancy Pelosi (D-CA) on the dais behind him on April 28, 2021 in Washington, DC. On the eve of his 100th day in office, Biden spoke about his plan to revive America’s economy and health as it continues to recover from a devastating pandemic. He delivered his speech before 200 invited lawmakers and other government officials instead of the normal 1600 guests because of the ongoing COVID-19 pandemic. (Photo by Melina Mara-Pool/Getty Images)

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ ഇതിനെ പിന്തുണച്ച്‌ യൂറോപ്യന്‍ യൂണിയനും രംഗത്ത് .വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി.

അതെ സമയം ഇവര്‍ക്ക് പിന്നാലെ ന്യൂസീലന്‍ഡും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ യുകെ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.

Loading...

കോടിക്കണക്കിന് വാക്‌സിന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി പേറ്റന്റ് നീക്കം ചെയ്യുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണ്. നിലവിലെ പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കുന്നതിനുള്ള ഏത് മാര്‍ഗത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ അറിയിച്ചു .

പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തില്‍ വാക്സിന്‍ നിര്‍മാണം വര്‍ധിപ്പിക്കും എന്നു ചൂണ്ടിക്കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടയ്ക്കു സമര്‍പ്പിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് യുഎസ് ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം ഇക്കാര്യം ബൈഡന്‍ ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇതോടെ പേറ്റന്റ് ഒഴിവാക്കാനുള്ള നടപടികള്‍ ലോകവ്യാപാര സംഘടനയുടെ പൊതുസമിതിക്ക് വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ .

സംഘടനയുടെ പൊതുസമിതി യോഗം ജനീവയില്‍ പുരോഗമിക്കുന്നുണ്ട് . 164 അംഗരാജ്യങ്ങളില്‍ 100 രാജ്യങ്ങള്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച സമിതി അടുത്ത മാസം വിഷയം പരിഗണിക്കും. അതേസമയം, ബൗദ്ധികസ്വത്തവകാശത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി മരുന്നു കമ്ബനികളും അമേരിക്കന്‍ ചേംബഴ്‌സ് ഓഫ് കൊമേഴ്‌സും തീരുമാനത്തെ എതിര്‍ത്തു. അസാധാരണ സമയത്തെ അസാധാരണ നടപടിയാണിതെന്ന് യു. എസ്. വ്യാപാര പ്രതിനിധി കാതറിന്‍ തായ് ആരോപിച്ചു .