യു.കെയിൽ യുവതിയെയും കുട്ടികളെയും കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ; ഭർത്താവ് അറസ്റ്റിൽ

യു.കെ: യു.കെയിൽ മലയാളി യുവതിയെയും രണ്ട് മക്കളെയും ഭർത്താവ് കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റെ ഭർത്താവ് സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

കൊല്ലപ്പെട്ട അഞ്ജു ബ്രിട്ടനിലെ കെറ്ററിങില്‍ ജനറല്‍ ആശുപത്രിയില്‍ നഴ്സായിരുന്നു. ഇവർ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചതോടെയാണ് പൊലീസ് ഉച്ചയോടെ വീട്ടിലേക്കെത്തിയത്. പോലീസ് എത്തിയപ്പോൾ അഞ്ചു കുത്തേറ്റ് മരണപ്പെട്ടിരുന്നു. കുട്ടികൾക്ക് ജീവനുണ്ടായിരുന്നു

Loading...

പൊലീസ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജാന്‍വിയെയും ജീവയെയും എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.യുവതിയുടെ ഭർത്താവിനെതിരെ കുടുംബവും രംഗത്തെത്തിയിരുന്നു.