യു.കെ യിലെ സീറോമലബാർ സഭയുടെ പ്രവർത്തനം പ്രവാസികളുടെ പ്രതിച്ഛായ കളയുന്നു, ഗുരുതരമായ ആരോപണങ്ങൾ

പള്ളികളിലേ വൻ പിരിവുകളും, ഗ്രൂപ്പ് തിരിച്ചുള്ള കൂട്ടായ്മകളും പ്രവാസികളേ പിഴിഞ്ഞ് പള്ളിക്ക് സ്ഥലം വാങ്ങലും, ആസ്തി ഉണ്ടാക്കലും എല്ലാം അസഹനീയമായി എന്നു പ്രവാസികൾ പറയുന്നു. സീറോ മലബാർ സഭ യു.കെ സമൂഹത്തിൽ ഉണ്ടാക്കുന്ന വിഭാഗീയത അതിരു കടക്കുന്നു എന്നും പറയുന്നു. ദേശീയ മാധ്യമം ആയ ടൈംസ് ഓഫ് ഇന്ത്യയിലാണ്‌ ഇതുമായി ബന്ധപ്പെട്ട് വാർത്ത വന്നിരിക്കുന്നത്.

മലയാളികളായ ക്രൈസ്തവർക്ക് മാത്രമായി പ്രാർത്ഥനാ കൂട്ടായ്മകളും കുര്‍ബാനകളും സംഘടിപ്പിക്കുന്നതും സാമ്പത്തികലക്ഷ്യം മാത്രം മുന്നിൽക്കണ്ടാണെന്നും ഇത് പ്രവാസിസമൂഹത്തിന് ഗുണം ചെയ്യില്ലെന്നുമാണ് ആക്ഷേപം. ഇംഗ്ലീഷ് ലത്തീൻ പള്ളികള്‍ക്ക് ബദലായി സീറോ മലബാര്‍ സഭ രാജ്യത്ത് സമാന്തര സഭ സ്ഥാപിക്കുന്നത് തദ്ദേശീയരുടെ എതിര്‍പ്പിന് കാരണമാകുന്നുണ്ടെന്നും പുതുതലമുറയെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ഒരു വിഭാഗം യുകെ മലയാളികളാണ്.ക്രൈസ്തവ പാരമ്പര്യം വേണ്ടുവോളമുള്ള യുകെയിൽ മലയാളികൾക്കു വേണ്ടി മാത്രമായി സംഘടിപ്പിക്കുന്ന കുർബാനകളും വീടുകളിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥനായോഗങ്ങളും മറ്റും യു.കെക്കാരായ വെള്ളക്കാർ സംശയത്തോടെയാണ്‌ കാണുന്നത് എന്നും പറയുന്നു. കൂടാതെ ധ്യാന ഗുരുക്കന്മാരുടെ രോഗ ശാന്തി ശിശ്രൂഷകൾ യു.കെയിലെ നിയമത്തിനും പരിഷ്കൃത സമൂഹത്തിനും എതിരാണ്‌. ഇതിനെതിരേ പോലീസ് നടപടി തുടങ്ങിയപ്പോൾ രോഗ ശാന്തി പ്രാർഥനകൾ യു.കെയിൽ ഇപ്പോൾ നിർത്തിയിരിക്കുകയാണ്‌.

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവര്‍പൂളിൽ തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് ആദ്യമായി ഒരു മലയാളം കുര്‍ബാന കാണുന്നത് 2003ലോ 2004ലോ ആണ്‌. ഉപരിപഠനത്തിനായി ലണ്ടനിലെത്തിയ എറണാകുളം ജില്ലക്കാരനായ സീറോ മലബാര്‍ വൈദികനായിരുന്നു കുര്‍ബാന അര്‍പ്പിച്ചത്. തുടര്‍ന്ന് മാസത്തിലൊരിക്കലും പിന്നീട് ആഴ്ചയിലൊരിക്കലും സീറോ മലബാര്‍ വൈദികര്‍ സമീപത്തെ പള്ളികളിലെത്തി ചെറിയൊരു തുക ഫീസ് നല്‍കി കുര്‍ബാന അര്‍പ്പിക്കുന്ന പതിവുണ്ടായി. ഇതിനു മുൻകൈയെടുത്തതും പ്രവാസികളായ യുകെ മലയാളികളായിരുന്നു. എന്നാൽ പിന്നീട് സീറോ മലബാര്‍ സഭ യുകെയിലെ പള്ളികള്‍ ഏറ്റെടുക്കുന്നതും പള്ളിയിൽ വരാൻ ഇണ്ടാസ് ഇറക്കുന്നതുമായ കാഴ്ചകളാണ് ഉണ്ടായത്. പിന്നെ പള്ളി ഒരു വ്യവസായമായി വളർന്നു. പ്രവാസികൾ നല്കുന്ന പണം കുന്നു കൂടി. ഇപ്പോൾ യു.കെയിൽ ശരാശരി വിശ്വാസികൾ പള്ളിക്ക് 500 പൗണ്ട് മുതൽ 1000 പൗണ്ട് വരെ കൊടുത്ത് സ്വയം തകരുകയാണ്‌. 40000ത്തോളം മലയാളികളായ കത്തോലിക്കാ വിശ്വാസികളാണ് രാജ്യത്തുള്ളത്.ഇവരിൽ നിന്നും മാസം ലഭിക്കുന്ന പണം കോടികൾ ആണ്‌. കേരളത്തിൽ നിന്നും വരുന്ന വൈദീകർ വൻ തോതിൽ പണം നികുതി പോലും വെട്ടിച്ച് ഉണ്ടാക്കുന്നു. നേർച്ചയായും, വീട്ടിൽ കയറി കൂടലായും ഒക്കെ. ബർത്തിഡേക്ക് ക്ഷണിച്ചാൽ പോലും 100മുതൽ 300പൗണ്ട് വരെ വൈദീകനു കൊടുക്കണം.


പ്രവാസികളിൽ നിന്ന് പിരിവെടുത്ത പണം കൊണ്ട് രാജ്യത്ത് പള്ളികള്‍ ഏറ്റെടുക്കുന്നതിനോടും ഞായറാഴ്ചകളിൽ സീറോ മലബാര്‍ പള്ളികളിൽ തന്നെ എത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിനോടും ബഹുഭൂരിപക്ഷത്തിനും യോജിപ്പില്ല. 2004ൽ യുകെയിൽ ഒരു പള്ളി പോലും സ്വന്തമായി ഇല്ലാതിരുന്ന സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് പ്രെസ്റ്റൺ നഗരം കേന്ദ്രീകരിച്ച് ഒരു രൂപത തന്നെയുണ്ട് . സീറോ മലബാര്‍ സഭ യുകെയില്‍ സ്വാധീനമുറപ്പിച്ചതിനു പിന്നാലെ കേരളത്തിൽ നിന്നുള്ള മറ്റു ക്രൈസ്തവസഭകളും രാജ്യത്ത് വേരുറപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.അതേസമയം, 50 ശതമാനത്തിനു മേൽ ക്രൈസ്തവവിശ്വാസികളുള്ളതും വേണ്ടത്ര പള്ളികളുള്ളതുമായ ഒരു രാജ്യത്ത് എന്തിനാണ് സീറോ മലബാര‍് സഭ ഒരു സമാന്തരസഭ സ്ഥാപിക്കുന്നതെന്നാണ് വിമര്‍ശകരുടെ ചോദ്യം.

യുകെയിലെ ധ്രുതഗതിയിലുള്ള വളര്‍ച്ചയോടൊപ്പം തന്നെ സാമ്പത്തികാരോപണങ്ങളും സീറോ മലബാര്‍ സഭയെ വേട്ടയാടുന്നുണ്ട്. പള്ളികളും സ്ഥാപനങ്ങളും തുടങ്ങാനായി പിരിച്ചെടുക്കുന്ന മില്യൺകണക്കിന് പൗണ്ടിന്‍റെ സുതാര്യത എത്രത്തോളമുണ്ടെന്നത് ചോദ്യചിഹ്നമാണ്. ബ്രിസ്റ്റോളിൽ വര്‍ഷങ്ങള്‍ക്ക് മുൻപ് സഭയുടെ നേതൃത്വത്തിൽ തുടങ്ങിയ ഒരു ധ്യാനകേന്ദ്രത്തിനായി പിരിച്ച ഫണ്ട് സംബന്ധിച്ച തര്‍ക്കം ഇന്നും തുടരുന്നുണ്ട്. സ്വതവേ ശാന്തമായ ഇംഗ്ലീഷ് തെരുവുകളിൽ പെരുന്നാള്‍ പ്രദക്ഷിണം, നാമജപഘോഷയാത്ര തുടങ്ങിയ പേരുകളിൽ തദ്ദേശീയര്‍ക്ക് പരിചിതമല്ലാത്ത വേഷവിധാനങ്ങളിൽ അറിയാത്ത ഭാഷയിലുള്ള മുദ്രാവാക്യങ്ങളും മന്ത്രങ്ങളുമായി നടന്നു നീങ്ങുന്ന ഒരു സമൂഹത്തെ അകറ്റി നിര്‍ത്താൻ മാത്രമേ യുകെയിലെ പൊതുസമൂഹം ശ്രമിക്കൂ എന്ന് എബി പറയുന്നു. ഏഷ്യൻ ജനസംഖ്യയും ഇസ്ലാം വിരുദ്ധതയും കൂടുതലുള്ള പ്രദേശങ്ങളിൽ ഈ സ്ഥിതി കൂടുതൽ ഗുരുതരവുമാണ്.അതായത് ഒരു കാലത്ത് കേരലത്തിൽ ബൈബിൾ കൊണ്ടുവന്ന പാശ്ചാത്യരുടെ ഇടയിലേക്ക് ഇപ്പോൾ കേരളത്തിൽ നിന്നും ബൈബിളുമായി ഒരു കൂട്ടം വൈദീകർ വരികയാണ്‌. ക്രിസ്തുവോ, സഭയോ, വിശ്വസമോ ഒന്നുമല്ല ഇവരുടെ താല്പര്യം. പ്രവാസികൾ എല്ലു മുറിയെ പണി എടുത്ത് ഉണ്ടാക്കുന്ന പണം തട്ടുക മാത്രമാണ്‌ ലക്ഷ്യം. മില്യൺ കണക്കിനി പൗണ്ടാണ്‌ പ്രവാസികളേ വയ്ച്ച് ഉണ്ടാക്കുന്നത്. എല്ലാം മലയാളികളായ പ്രവാസികൾ. വീടിന്റെ ലോണും, മക്കളുടെ വിദ്യാഭ്യാസവും എല്ലാം ഞെരുക്കത്തിലാകുമ്പോളും പള്ളിക്ക് പണം കൊടുത്ത് ഇത്തരത്തിൽ ഒരു സംസ്കാരം ഉണ്ടാക്കുന്നത് തന്നെ വിശ്വസികൾ ചെയ്യുന്ന തെറ്റാണ്‌. നല്ലൊരു വിഭാഗം ആളുകളും ഇപ്പോൾ മാറി ചിന്തിക്കുകയാണ്‌

Top