ബ്രിട്ടനിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ, ഇന്ത്യക്കാർക്ക് തിരിച്ചടി

ബ്രിട്ടനിൽ വിസ നിയന്ത്രണം നിലവിൽ വന്നു. നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ഇന്ത്യ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് വിസ നല്‍കുന്നതിനാണ് യു.കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ടയര്‍ ടു വിസ നല്‍കുന്നതിനാണ് യു.കെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ഈ വിസ സംവിധാനമാണ്.

രാജ്യത്തേ ആളുകൾക്ക് തൊഴിൽ ഇനി ഉറപ്പുവരുത്തിയശേഷമാകും ടയർ ടു വിസ പുറം രാജ്യക്കാർക്ക് നല്കൂ. മാത്രമല്ല ഇന്ത്യയുൾപ്പെടെ രാജ്യത്തേക്കുള്ളവർക്ക് അവരുടെ കുറ്റകൃത്യത്തിന്റെയും പോലീസ് വേരിഫിക്കേഷന്റേയും അടിസ്ഥാനത്തിൽ വിസ നിരോധിക്കും. സ്പോൺസർ ചാർജായി ഇനി 1000 പൗണ്ട് ഈടാക്കും. തൊഴില്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ യു.കെ പൗരന്‍മാരെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍.

Loading...

പുതിയ തീരുമാനം മൂലം യു.കെയിലെ പല സ്ഥാപനങ്ങളും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മേലില്‍ വിമുഖ കാണിയ്ക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ബ്രിട്ടീഷ് വിസക്ക് അപേക്ഷിക്കുന്നവര്‍ ക്രിമിനല്‍ കേസുകള്‍ നിലവില്ല എന്നതിെന്‍റ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷക്കൊപ്പം മേലില്‍ നല്‍കിയിരിയ്ക്കണം. ടയര്‍ ടു വിസയുമായി യു.കെയില്‍ ജോലിക്കെത്തുന്നവരുടെ മിനിമം ശമ്പളം 25,000 പൗണ്ടില്‍ നിന്ന് 30,000 പൗണ്ടായി ഉയര്‍ത്തിയതും ഒരു പ്രത്യേകതയാണ്. ഈ വേതന വർദ്ധനവ്‌ ബ്രിട്ടനിൽ ഉള്ളവർക്ക് ചെറിയ തൊഴിലിലേക്കും പാർടൈം തൊഴിലായും ജോലികൾ ചെയ്യാൻ ഉള്ള പ്രോൽസാഹനമാണ്‌.