യുകെജി വിദ്യാര്‍ഥിയെ സ്‌കൂളില്‍ പൂട്ടിയിട്ടു; പ്രതിഷേധം

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച്‌ സ്‌കൂളിലെത്തുകയായിരന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞത്.

Loading...

നാട്ടുകാരിലൊരാൾ സ്കൂളിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ ലൈവ് വന്നതോടെയാണ് സംഭവം വിവാദമാകുന്നത്. ഗുരുതരമായ അനാസ്ഥയാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. എങ്കിലും മാപ്പ് പറ‍ഞ്ഞ സ്ഥതിക്ക് പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ നിലപാട്.