ഉമ്മന്‍ ചാണ്ടിയുടെ അപരന്‍ കാനഡയില്‍

ഒന്‍റാരിയോ (കാനഡ): മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പോലെ മറ്റൊരാള്‍ ഇതാ കാനഡയില്‍. രൂപ സാദൃശ്യം കൊണ്ട് ഉമ്മന്‍ചാണ്ടി തന്നെ. അതേ മൂക്കും കണ്ണും. ഉയരം അല്‍പം കൂടുതലുണ്ട്.ഒരാളെപോലെ 9പേർ ലോകത്ത് ഉണ്ടാകുമെന്ന് തമാശയായി എങ്കിലും പറയാറുള്ളത് ഇപ്പോൾ ഗൗരവത്തിൽ ആയി.

മലയാളിയായ ഫോട്ടോഗ്രാഫര്‍ വിനോദ് ജോണാണ് കാനഡയിലൂടെ കാര്‍യാത്ര ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ അപരനെ റോഡില്‍ കണ്ടത്. കാറിലിരുന്ന് ചിത്രം എടുത്ത ജോണ്‍ അത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ലോകം അറിഞ്ഞത്. ആള്‍ ആരാണെന്നു ഒരു പിടിയുമില്ല. ചിത്രം കണ്ടാല്‍ ഉമ്മന്‍ചാണ്ടി കോട്ടും സ്യൂട്ടും ഇട്ടു നടന്നു പോവുകയാണെന്നേ തോന്നൂ. തലയില്‍ ഗാന്ധിതൊപ്പി പോലെ ഒരെണ്ണം ഉണ്ട്.

Loading...

 Oommen Chandy

കറുകച്ചാല്‍ സ്വദേശിയായ വിനോദ് ജോണ്‍ ടോറൊന്‍്റോ യൂനിവെഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കണ്ടിന്യൂയിംഗ് സ്റ്റഡീസില്‍ വെബ് മാര്‍കറ്റിങ്ങ് പഠിക്കുകയാണ്. ഏതായാലും ഉമ്മന്‍ചാണ്ടിയുടെ അപരനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.