ലൈസൻസില്ലാത്ത തോക്കുമായി ലീഗ് നേതാവടക്കം 4പേർ അറസ്റ്റിൽ

തളിപ്പറമ്പ്:ലൈസന്‍സില്ലാത്ത തോക്കുമായി രണ്ട് പ്രമുഖര്‍ ഉള്‍പ്പെടെ നാലുപേര്‍ തളിപ്പറമ്പില്‍ പിടിയില്‍. പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ വി.ആര്‍.വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം രണ്ട് സഹായികളും അറസ്റ്റിലായിട്ടുണ്ട്.

മുന്‍ നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവും സയ്യിദ് നഗറിലെ സെഞ്ച്വറി ട്രേഡേഴ് സ് ഉടമയുമായ കെ.വി.മുഹമ്മദ് കുഞ്ഞി (48), സയ്യിദ് നഗറില്‍ അജാസ് സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന അള്ളാം കുളത്തെ സി.മുസ് തഫ (50), ഇവരുടെ സഹായികളായ അള്ളാം കുളത്തെ എം.മുഹമ്മദ് (58), കാരക്കുണ്ടിലെ മുഹമ്മദ് അന്‍ഷാദ് (19) എന്നിവരാണ് അറസ്റ്റിലായത്.

Loading...