നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു; രണ്ട് മരണം,മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോ‌ട്:നിർമാണത്തിലിരുന്ന കല്യാൺ സിൽക്സിന്റെ കെട്ടിടത്തിൽ അപകടം. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് രണ്ട് പേർ മരിച്ചു. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണാണ് മരണം സംഭവിച്ചത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തമിഴ്നാട് സ്വദേശി കാ‍ർത്തിക്, തങ്കരാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദ‍ർശിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. അപകട സമയത്ത് മരിച്ച കാ‍ർത്തിക്കടക്കം അഞ്ച് പേരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നിൽ മഹാജൻ വ്യക്തമാക്കിയിട്ടുണ്ട്.

Loading...