നന്നായി പാചകം ചെയ്യാന്‍ അറിഞ്ഞിരിക്കണം, രാജ്യ സ്‌നേഹം വേണം; വിവാഹ പരസ്യം വൈറല്‍

വധുവിനെ അന്വേഷിച്ച് ഡോക്ടര്‍ നല്‍കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബിഹാറില്‍നിന്നുള്ള ഡോ. അഭിനാവോ കുമാറാണ് സര്‍വഗുണസമ്പന്നയായ വധുവിനെ തേടുന്നത്. അഭിനവ് ഡോ. ആണെങ്കിലും നിലവില്‍ പണിയൊന്നുമില്ല. ഇതില്‍ അഭിനവ് എടുത്തുപറയുന്ന ഒരു ഗുണം രാജ്യസ്‌നേഹം ഉണ്ടായിരിക്കണം എന്നതാണ്. അതീവ സുന്ദരി ആയിരിക്കണം, നന്നായി പാചകം ചെയ്യാന്‍ അറിഞ്ഞിരിക്കണം, സമ്പന്നയായിരിക്കണം, കുട്ടികളെ വളര്‍ത്താന്‍ അറിയണം, രാജ്യസ്‌നേഹം ഉണ്ടായിരിക്കണം, ബ്രാഹ്മണ യുവതി ആയിരിക്കണം’ ഡോ. അഭിനവ് കുമാര്‍ എന്ന ചെറുപ്പക്കാരന്‍ തനിക്ക് വധുവിനെ അന്വേഷിച്ച് പത്രത്തില്‍ നല്‍കിയ പരസ്യമാണിത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഇന്ത്യാ രാജ്യത്തോട് അതീവ ദേശസ്‌നേഹമുള്ള വ്യക്തിയായിരിക്കണം എന്നതിനുപുറമെ, രാജ്യത്തിന്റെ സൈനിക ബലം വര്‍ധിപ്പിക്കാന്‍ തല്‍പ്പര്യയായിരിക്കണം. ജാര്‍ഖണ്ടില്‍നിന്നോ ബിഹാറില്‍നിന്നോ ഉള്ള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളായിരിക്കണം. കുട്ടികളെ നന്നായി വളര്‍ത്താന്‍ അറിയാവുന്നവളും ആയിരിക്കണം എന്നിങ്ങനെയായിരുന്നു യുവാവിന്റെ ആവശ്യങ്ങള്‍. ഇതോടെ പരസ്യം വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.

Loading...

പരസ്യത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘പാട്രിയോടിസം കലര്‍ത്തിയ മാട്രിമോണി’ എന്നും ‘ഇദ്ദേഹം വിവാഹം കഴിക്കാതിരിക്കട്ടെ’ എന്നും ചിലര്‍ പറയുന്നു. ‘കുട്ടികളില്ലാത്ത പെണ്‍കുട്ടി എങ്ങനെയായിരിക്കും കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രഗത്ഭയാവുക’ എന്നും ചോദിക്കുന്നവരുണ്ട്..ഈ ഗുണഗണങ്ങളെല്ലാം ചേരുന്ന ഒന്നിലധികം ഭാര്യയേയാണോ ആവശ്യം ഒരു പെണ്‍കുട്ടിയിലും ഇത്രയധികം കാര്യങ്ങള്‍ ആവശ്യപ്പെടാനാകില്ലെന്നും പറയുന്നവരുണ്ട്. ഏറ്റവും നല്ലത് അദ്ദേഹം തന്റെ നിഴലിനെത്തന്നെ വിവാഹം കഴിക്കുന്നതാണെന്നും ചിലര്‍ പറയുന്നു.