പുരസ്‌കാരം വാങ്ങാനെത്തിയ വ്യവസായിക്ക് വേദിയില്‍ വെച്ച് ദാരുണാന്ത്യം; വീഡിയോ പ്രചരിക്കുന്നു

പുരസ്‌കാരം വാങ്ങാനെത്തിയ വ്യവസായിക്ക് വേദിയില്‍ വെച്ച് ദാരുണാന്ത്യം. ഒരു ട്രാവല്‍ ഏജന്‍സി സംഘടിപ്പിച്ച പുരസ്‌കാര ദാന ചടങ്ങില്‍ അവാര്‍ഡ് വാങ്ങാനെത്തിയ മുംബൈ സ്വദേശിയായ വിഷ്ണു പാണ്ഡെ എന്ന വ്യവസായിയാണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലായിരുന്നു സംഭവം നടന്നത്.

അവാര്‍ഡിനായി പേര് വിളിച്ചപ്പോള്‍ നൃത്തം ചെയ്താണ് പാണ്ഡെ വേദിയിലെത്തിയത്. വേദിയിലെത്തിയിട്ടും സന്തോഷത്താല്‍ അദ്ദേഹം നൃത്തം നിര്‍ത്തിയില്ല. പക്ഷേ ഉടനെ സ്റ്റേജില്‍ കുഴഞ്ഞു വീണ പാണ്ഡെ മരണപ്പെടുകയായിരുന്നു.

ഇദ്ദേഹം വീഴുന്നത് കണ്ട കാണികളെല്ലാവരും സ്തബ്ധരായി. ഉടനെ പാണ്ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുവെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന പ്രിയ സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സംഘാടകരിലൊരാള്‍ പറഞ്ഞു.

 

Top