തേനിയില്‍ കണികാ പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: തേനിയിലെ കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്‍റെ പാരിസ്ഥിതിക അനുമതി. പശ്ചിമഘട്ടത്തിലെ പരീക്ഷണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നല്‍കിയത്. അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. 2011ല്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 2017ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു.

അനുമതി കത്ത് കൈമാറുന്നതോട പ്രദേശത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് അമേരിക്കന്‍ ഏജന്‍സിക്ക് വേണ്ടി പദ്ധതി നടപ്പിലാക്കുന്ന ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ തീരുമാനം. ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്പരശന്‍കോട് എന്ന മലക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയത്തില്‍ 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നത്.

Loading...

1500 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരക്ഷിത വനമേഖലയിലെ രണ്ട് കിലോമീറ്റര്‍ പരിധിയിലെ 63 ഏക്കര്‍ സ്ഥലമാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. 1.3 കിലോമീറ്റര്‍ ഉയരമുള്ള തരിശായ പൊട്ടിപ്പുറംമല പദ്ധതിക്കായി കണ്ടെത്തി. 4300 അടി താഴ്ചയില്‍ മലയില്‍ തുരങ്കം സൃഷ്ടിച്ചാണ് പരീക്ഷണം.