മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരേധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു(88). ഏറെക്കാലമായി പാര്‍ക്കിസണ്‍സ്, മറവി രേഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിര പോരാളിയായിരുന്നു. വാജ്‌പെയ് മന്ത്രി സഭയില്‍ അംഗമായിരുന്നു അദ്ദേഹം. വ്യവസായ -റെയില്‍വേ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ജനതാ പാര്‍ട്ടി സ്ഥാപകാംഗമായിരുന്നു.

14-ാം ലോക്‌സഭയില്‍ അംഗമായ അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009-2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

Loading...