ജലീലിന്റേത് രാജ്യദ്രോഹ പരാമര്‍ശം; ശക്തമായ നടപടി വേണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

ന്യൂഡല്‍ഹി. കെടി ജലീല്‍ എംഎല്‍എയുടെ വിവാദ കശ്മീര്‍ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെടി ജലീല്‍ നടത്തിയിരിക്കുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും നവിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും. പാകിസ്ഥാന്റെ കൈവശമുള്ള സ്ഥലത്തെ നമ്മള്‍ പാക് അധീന കശ്മീര്‍ എന്നാണ് വിശേഷിപ്പിക്കാറെന്നും അദ്ദേഹം പറഞ്ഞു.

Loading...

ആസാദ് കശ്മീരിന് അര്‍ഥം ഒന്നേയുള്ളുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കെടി ജലീലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും കേസ് എടുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ജമ്മു കശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട് കെടി ജലീല്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവരണത്തിലാണ് വിവാദ പരാമര്‍ശം ഉള്ളത്.