പ്രിയാ വര്‍ഗീസിന്റെ നിയമനം പുനപരിശോധിക്കാന്‍ സ്‌ക്രൂട്ട്‌നി കമ്മിറ്റി രൂപീകരിച്ച് സര്‍വകലാശാല

കണ്ണൂര്‍. പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് റാങ്ക് ലിസ്റ്റ് പുന പരിശോധിക്കാനായി സ്‌ക്രൂട്ട്‌നി കമ്മിറ്റിക്ക് വിട്ടു. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം എടുത്തത്. ബജറ്റ് അവതരിപ്പിക്കുന്നതിനായി ചേര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രിയയുടെ നിയമനം പുനപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

നിയമനത്തിന് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിയമനം കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ സ്‌ക്രൂട്ട്‌നി കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. പ്രിയയുടെ നിയമനത്തിനെതിരെ ചാന്‍സലറായ ഗവര്‍ണറും രംഗത്തെത്തിയിരുന്നു.

Loading...