നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപം മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍

തലശേരി: കോപ്പാലത്തിനടുത്ത് മൂഴിക്കരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപം മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ട്  45 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌കന്‍ മരിച്ച നിലയില്‍ കാണുന്നത്. കഴുത്തില്‍ കുരുക്ക് മുറുകി കിടക്കുന്ന നിലയിലും സമീപത്ത് വലിച്ചിഴച്ച പാടുകളുമുണ്ട്. ഇയാളുടെ കൂടെ രണ്ട് പേരെ നേരത്തെ കണ്ടതായും സൂചനയുണ്ട്. കടവരാന്തകളില്‍ കിടന്നുറങ്ങുന്നയാളാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകമാണെന്ന സൂചനയെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരുകയാണ്. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി മമേല്‍നടപടികള്‍ നടത്തി മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി.