തിയേറ്ററുകള്‍ തുറക്കും,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും, കൂടുതല്‍ ഇളവുകള്‍

ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നേക്കും. അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കണ്ടൈന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സിനിമാ ശാലകളും എന്റര്‍ടൈന്‍മെന്റ് പാര്‍ക്കുകളും തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം തന്നെ ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സ്‌ക്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം ആയിരിക്കുന്നത്. സ്‌ക്കൂളുകളുമായി ചര്‍ച്ച നടത്തി തീരുമാനിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്‌ക്കൂളില്‍ വരാന്‍ താല്‍പര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അവസരം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഇവരുടെ കൂടി അനുമതി ആവശ്യമാണ്.

Loading...