അവിവാഹിതയായ ബിരുദ വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി, ഒടുവില്‍ സംഭവിച്ചത്

തോപ്രാംകുടി വാത്തിക്കുടിയില്‍ നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അവിവാഹിതയും ബിരുദ വിദ്യാര്‍ഥിനിയുമായ മാതാവിനെ വിദഗ്ധ ചികിത്സയ്ക്കായി പോലീസ് നിരീക്ഷണത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്

കുട്ടി ജനിച്ചപ്പോള്‍തന്നെ മരിച്ചതാണോ അതോ ശ്വാസംമുട്ടിയാണോ മരിച്ചതെന്ന് അറിയുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെങ്കില്‍ മാതാവിനെ അറസ്റ്റ് ചെയ്യും. ചൊവ്വാഴ്ച ഉച്ചയോടെ യുവതു വീട്ടിലെ കുളിമുറിയില്‍ കുഞ്ഞിനു ജന്മംനല്‍കുകയായിരുന്നു. തുടര്‍ന്നു കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ചു. വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറില്‍നിന്നു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനന സമയത്തു ശിശുവിനു ജീവനില്ലായിരുന്നെന്നു പെണ്‍കുട്ടി പറഞ്ഞു.

പ്രസവശേഷം ശാരീരിക അസ്വസ്തത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. ബിരുദ വിദ്യാര്‍ഥിനിയായ ഇരുപതുകാരി മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുമ്പ് അടുപ്പത്തിലായിരുന്നു. ഈ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്തു പെണ്‍കുട്ടി ഗര്‍ഭിണിയായതായാണു സൂചന. വിവരം കുട്ടി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറച്ചുവച്ചു. യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ വിവാഹബന്ധം വേര്‍പെടുകയും ചെയ്തതോടെ രണ്ടു മാസം മുമ്പ് ജീവനൊടുക്കിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല.

ഷാള്‍ ഉപയോഗിച്ചു വയര്‍ മുറുക്കിക്കെട്ടി വിവരം മറച്ചുവയ്ക്കുകയായിരുന്നെന്നാണ് സൂചന. പ്രസവ ശേഷം കുട്ടിയെ ഉപേക്ഷിക്കുന്നതിനു സഹായം ആവശ്യപ്പെട്ടു സുഹൃത്തിനെ ഫോണില്‍ വിളിച്ചു. സംഭവം വിശ്വസിക്കാതിരുന്ന സുഹൃത്ത് ഫോട്ടോ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ചിത്രം പകര്‍ത്തി വാട്ട്സ്ആപ്പില്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് സുഹൃത്ത് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.