ഉന്നാവ് പീഡനം: പെൺകുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു, ബിജെപി എംഎൽഎയ്ക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കുല്‍ദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരുമുണ്ട്. ബലാത്സംഗം കൂടാതെ പോക്‌സോ നിയമപ്രകാരവും കുല്‍ദീപിനെതിരെ കേസുണ്ട്. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം വീട്ടിൽ പീഡിപ്പിച്ചതിനാണ് എംഎൽഎ കുൽദീപ് സിങ് സെംഗറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വർഷം ജൂൺ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് കുല്‍ദീപിന്റെ സഹോദരന്‍ ജയ്ദീപ് സിങ് അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ബലാത്സംഗം, കലാപം ഉണ്ടാക്കല്‍, കേസിലെ ഇരയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയാണ് സിബിഐ അന്വേഷിച്ചത്.

Loading...

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലെത്തിയ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. കേസിൽ ഏപ്രിൽ 13ന് എംഎൽഎയെ അറസ്റ്റ് ചെയ്തിരുന്നു. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എല്‍എല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.