കമ്മീഷണറുടെ ഉറപ്പില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ തീ വെച്ചു കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ലക്‌നൗ കമ്മീഷണര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ക്കൊടുവിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വസതിയില്‍ എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ നിന്ന് കുടുംബം പിന്‍വാങ്ങിയത്.

ഉന്നാവ് സംഭവത്തില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി കര്‍ശനമായ നടപടി പ്രഖ്യാപിക്കണമെന്നും തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പ്രതികരിച്ചു. കുടുംബത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കൊലപാതകത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇക്കാര്യങ്ങളില്‍ ഉറപ്പു വരുത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
ഇതേതുടര്‍ന്ന് ലക്‌നൗ കമ്മീഷണര്‍ ഉന്നാവിലെത്തി യുവതിയുടെ കുടുംബവുമായി ചര്‍ച്ച നടത്തുകയായിരുന്നു. യുവതിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഏറപ്പെടുത്തുമെന്നും സഹോദരിക്ക് ജോലി നല്‍കുമെന്നും ലക്‌നൗ കമ്മീഷണര്‍ ഉറപ്പു നല്‍കി. യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടതുപ്രകാരം സ്വയരക്ഷയ്ക്കായി തോക്ക് നല്‍കുമെന്നും അദേഹം അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം തയാറായത്. മകളെ ഇല്ലാതാക്കിയവരെ തെലങ്കാന ഏറ്റുമുട്ടലിനു സമാനമായി വെടിവെച്ചു കൊല്ലണമെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ പിതാവും ആവശ്യപ്പെട്ടിരുന്നു.

Loading...

കഴിഞ്ഞ ദിവസം ഒമ്ബതു മണിയോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വന്‍ സുരക്ഷാ അകമ്ബടിയോടെ ഉന്നാവിലെ വസതിയിലെത്തിച്ചത്. 90 ശതമാനവും പൊള്ളലേറ്റതിനാല്‍ മൃതദേഹം ദഹിപ്പിക്കാതെ മറവു ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട് നിര്‍മ്മിച്ചു നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.