ഉന്നാവോ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ല്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി ന​ല്‍​കി​യ​തി​നു​ശേ​ഷം വി​ചാ​ര​ണ​യ്ക്കാ​യി പോ​ക​വേ പ്ര​തി​ക​ള്‍ തീ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.40ന് ​ഡ​ല്‍​ഹി സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മരണം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി മ​രി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. റാ​യ്ബ​റേ​ലി​യി​ലെ കോ​ട​തി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

Loading...

ഉ​ന്നാ​വോ​യി​ലെ ഹി​ന്ദു​ന​ഗ​റി​ല്‍​വ​ച്ച്‌ അ​ഞ്ചം​ഗ​സം​ഘ​മാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച​ത്. ഹ​രി​ശ​ങ്ക​ര്‍ ത്രി​വേ​ദി, രാം ​കി​ഷോ​ര്‍ ത്രി​വേ​ദി, ഉ​മേ​ഷ് ബാ​ജ്പേ​യി, ശി​വം ത്രി​വേ​ദി, ശു​ഭം ത്രി​വേ​ദി എ​ന്നി​വ​രാ​ണ് അ​ക്ര​മി​ക​ള്‍. ഇ​തി​ല്‍ ശി​വം ത്രി​വേ​ദി​യും ശു​ഭം ത്രി​വേ​ദി​യും 2018ല്‍ ​ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.

പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യെ​ന്നു ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ള്‍ പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷ​മാ​ണു വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ച​ത്.

​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ല​ക്നോ​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ല്‍ 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. പി​ന്നാ​ലെ, അ​ഞ്ചു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു​വെ​ന്ന് ഡി​ജി​പി ഒ.​പി. സിം​ഗ് അ​റി​യി​ച്ചു.

തന്നെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തനിക്ക് മരിക്കാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ”എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇത് ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം” പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതിങ്ങനെ.

ആക്രമിക്കപ്പെട്ട ദിവസം ദേഹത്ത് പടര്‍ന്നുപിടിച്ച തീയുമായി പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. ഒരുകിലോമീറ്ററോളം ഓടിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ദൃസാക്ഷികള്‍ കാണുന്നത്. ഇവരാണ് പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. വിജനമായ റോഡില്‍വെച്ചായിരുന്നു ആക്രമണം. തീ ആളി പടരുന്നതിനിടെ ഇവര്‍ ആംബുലന്‍സ് നമ്ബറിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.

ഉ​ന്നാ​വോ​യി​ല്‍ ബി​ജെ​പി എം​എ​ല്‍​എ കു​ല്‍​ദീ​പ് സെ​ന്‍​ഗ​ര്‍ പ്ര​തി​യാ​യ മ​റ്റൊ​രു മാ​ന​ഭം​ഗ​ക്കേ​സി​ലെ ഇ​ര​യും സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്. കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി കോ​ട​തി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും പ്ര​തി​ക​ള്‍ വാ​ഹ​ന​മി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ഉ​റ്റ​ബ​ന്ധു​ക്ക​ള്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.