അമ്മ മകളുടെ തലയിലൂടെ മണ്ണെണ്ണ ഒഴിച്ചു, ഒടുവില്‍ സംഭവിച്ചത്

ന്യൂഡല്‍ഹി: പെണ്‍കുഞ്ഞുങ്ങളെ ഈ നാട്ടില്‍ വളര്‍ത്താനാവില്ലെന്ന് വിലപിച്ച് സ്വന്തം മകളെ മണ്ണെണ്ണ ഒഴിച്ച് തീവെക്കാന്‍ പെറ്റമ്മയുടെ ശ്രമം. ഉന്നാവോ പെണ്‍കുട്ടി ചികിത്സയില്‍ ഇരുന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയുടെ മുന്നനിലായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്. ഉടന്‍ തന്നെ പോലീസ് ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് കുട്ടിയെ പോറല്‍ പോലുമേക്കാതെ രക്ഷിക്കാനായി.

ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെയാണ് ആറ് വയസുള്ള സ്വന്തം മകളെ സ്ത്രീ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവിടെ പെണ്‍കുട്ടികളെ വളര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇവര്‍ കുട്ടിയുടെ ദേഹത്തേക്ക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവരെ പിടിച്ചുമാറ്റി. കുഞ്ഞിനെയും ഇവിടെനിന്നു മാറ്റി. ഇരുവരേയും പിന്നീട് സഫ്ദര്‍ജംഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Loading...

അതേസമയം മകള്‍ക്ക് നീതി ഉറപ്പാക്കാനായി പൊലീസ് ഒന്നും ചെയ്തില്ലെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ആട്ടിയോടിക്കുകയായിരുന്നുവെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിച്ച പ്രതികള്‍ക്ക് ഹൈദരാബാദ് മോഡല്‍ ശിക്ഷ നടപ്പാക്കണമെന്നും യുവതിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരായ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു മുന്നില്‍ നിരവധി ആളുകളാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്.

ശനിയാഴ്ച രാവിലെ കേസിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് പോകവെയാണ് പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ വിദഗ്ധ ചികിത്സക്കായി എത്തിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി 11.40ഓടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍നിന്നും മാറ്റിയ ശേഷം പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പോലീസ് മാറ്റുന്നതിനിടെയായിരുന്നു പെണ്‍കുട്ടിയെ തീകൊളുത്താന്‍ ശ്രമം നടന്നത്. രാഷ്ട്രീയ സംഘടനകളുടെയൊന്നും പിന്തുണയില്ലാതെയാണ് സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നില്‍ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയത്. നൂറുകണക്കിന് അമ്മമാര്‍ കൈക്കുഞ്ഞുങ്ങളുമായാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

അതേസമയം ഉന്നാവില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തീകൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11.40 നായിരുന്നു അന്ത്യം. ഇന്നലെ രാത്രി 11.10 ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും അടിയന്തര ചികിത്സ നല്‍കിയെങ്കിലും 11.40 ന് മരിച്ചെന്നും ഡോക്ടര്‍മാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആശുപത്രിയിലെത്തിയ മജിസ്‌ട്രേറ്റ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികളായ അഞ്ചു പേരുടെയും പേരുകള്‍ യുവതി വെളിപ്പെടുത്തിയെന്നാണു വിവരം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളടങ്ങുന്ന അഞ്ചുപേരാണ് തീകൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കാമുകന്‍ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്‌തെന്നും പിന്നീട് മറ്റൊരു സുഹൃത്തിനൊപ്പം ബലാത്സംഗം ചെയ്‌തെന്നും യുവതി കഴിഞ്ഞ ഡിസംബറില്‍ പരാതിപ്പെട്ടിരുന്നു.

റായ്ബറേലി കോടതിയുടെ ഇടപെടലിനേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രതി ഒരാഴ്ചമുമ്ബാണു ജാമ്യത്തിലിറങ്ങിയത്. ഇയാളും ഒളിവില്‍ കഴിയുന്ന രണ്ടാംപ്രതിയും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ യുവതിയെ ജീവനോടെ തീകൊളുത്തിയത്.