പ്രേതമാണെന്ന് കരുതി വടികൊണ്ട് ഓടിച്ചു;കത്തിക്കരിഞ്ഞ നിലയില്‍ അവള്‍ വെള്ളം ചോദിച്ചു; ഉന്നാവോ കേസിലെ സാക്ഷി

ലക്‌നൗ : പീഡന പരാതി നല്‍കിയ വൈരാഗ്യത്തില്‍ അക്രമികള്‍ ജീവനോടെ തീ കൊളുത്തിയ ആ 23 കാരി തനിക്കരികിലേയ്ക്ക് ഓടിയെത്തിയപ്പോള്‍ പ്രേതമാണെന്ന് കരുതി ആട്ടിയകറ്റിയെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. തനിക്കരികിലെത്തുമ്പോള്‍ അവള്‍ക്ക് വസ്ത്രം ഉണ്ടായിരുന്നില്ലെന്നും ദേഹമാസകലം കത്തിക്കരിഞ്ഞിട്ടും സംസാരിച്ചുകൊണ്ടേയിരുന്നുവെന്നും കേസിലെ പ്രധാന സാക്ഷി രവീന്ദ്രയാണ് ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

പൊള്ളലേറ്റ് തനിക്കരികിലേക്ക് വന്ന പെണ്‍കുട്ടിയെ പ്രേതമാണെന്ന് കരുതി ആട്ടിയകറ്റിയെന്ന് കേസിലെ പ്രധാന സാക്ഷി രവീന്ദ്ര ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. പൊലീസിന്റെ എഫ്.ഐ.ആറില്‍ നിന്നു വ്യത്യസ്തമായാണു സംഭവത്തെക്കുറിച്ചു രവീന്ദ്ര നല്‍കിയ വിവരണം.

Loading...

‘റോഡിനടുത്തുള്ള തൊഴുത്തില്‍ പശുക്കള്‍ക്ക് പുലര്‍ച്ചെ വൈക്കോല്‍ നല്‍കുമ്ബോഴാണ് ഒരു പെണ്‍കുട്ടി എനിക്കരികിലേക്ക് ഓടിവന്നത്. പ്രേതമാണെന്ന് കരുതി വടികൊണ്ട് ആട്ടിയകറ്റി. കത്തിക്കരിഞ്ഞിട്ടും അവള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അടുത്ത ഗ്രാമത്തിലെ പെണ്‍കുട്ടിയാണെന്നും കുറച്ച്‌ പേര്‍ ചേര്‍ന്ന് തീകൊളുത്തുകയായിരുന്നെനന്നും അവള്‍ പറഞ്ഞു. പൊലീസിനെ വിളിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശബ്ദം കേട്ട് ഭാര്യയും മകളും ഇറങ്ങി വന്നു. അവരുടെ നിലവിളികേട്ട് കൂടുതല്‍ ആളുകള്‍ വന്നു. അതിലൊരാള്‍ പൊലീസിനെ വിളിക്കുകയായിരുന്നു’-രവീന്ദ്ര പറഞ്ഞു.