‘മലയാള സിനിമയിലെ ഏറ്റവും സുന്ദരി അനു സിത്താര’; ഉണ്ണിമുകുന്ദന്‍ മനസ്സുതുറക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട മസിലളിയനാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ മലയാള സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സൗന്ദര്യമുള്ളതും ആയ നായിക ആരാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുക ആണ് ഉണ്ണി മുകുന്ദന്‍. ഒരു പ്രമുഖ എഫ് എം റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി തന്റെ ഇഷ്ട നടിയെക്കുറിച്ച് തുറന്നു പറഞ്ഞത്. മലയാള തനിമയും നാടന്‍ സങ്കല്‍പങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ്. അനു സിത്താരയുടെ ഈ സൗന്ദര്യത്തില്‍ താനും ഒരു ആരാധകനാണെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

ഉണ്ണി മുകുന്ദനും അനു സിത്താരയും മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് ജോഡികളായി അഭിനയിച്ചത്. നേരത്തെ അച്ചായന്‍സ് എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിരുന്നു. മാമാങ്കത്തില്‍ പരമ്പരാഗത നാടന്‍ വേഷത്തില്‍ ആയിരുന്നു അനു സിത്താര എത്തിയത്. അനുവിന്റെ ഈ വേഷം വളരെ അധികം ശ്രദ്ധിക്ക പെട്ടിരുന്നു. മാമാങ്കത്തിലെ സഹതാരങ്ങളെ കുറിച്ചുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും പറയുമ്പോള്‍ ആയിരുന്നു അനു സിത്താര മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടിയാണെന്ന് ഉണ്ണിമുകുന്ദന്‍ തുറന്നു പറഞ്ഞത്.

Loading...

ഇക്കാര്യം അനു സിത്താരയോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടോ എന്ന അവതാരകന്റെ മറു ചോദ്യത്തിന് അതിന്റെ ആവശ്യമൊന്നുമില്ല എന്നാണ് ഉണ്ണിമുകുന്ദന്‍ മറുപടി നല്‍കിയത്. താരത്തിന് ഓമനത്വം മലയാളിത്തവും ഒത്തു ചേര്‍ന്ന സൗന്ദര്യമായിരുന്നു മാമാങ്കം എന്ന ചിത്രത്തിലെന്നും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഒട്ടുമിക്ക മലയാളി പ്രേക്ഷകര്‍ക്കും ഉണ്ണിമുകുന്ദന്റെ ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്. മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കല്‍പങ്ങളില്‍ കേരളത്തനിമ എന്നൊക്കെ പറയുന്നതില്‍ അനു സിത്താരക്ക് നൂറില്‍ നൂറ് മാര്‍ക്ക് തന്നെയാണ്.