ചേതനയറ്റ മകന്റെ ശരീരം കണ്ട് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാടുപേരെ കണ്ടു; ഉണ്ണി മുകുന്ദന്‍

 

കോഴിക്കോട് ചെറുവണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട ലിജുവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സേവാഭാരതിയുടെ പ്രവര്‍ത്തകനാണ് മരണപ്പെട്ട ലിജു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള സന്നദ്ധസംഘടനയാണ് സേവാഭാരതി എന്ന കാരണത്താല്‍ ഈ അവസരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ചിലര്‍ എന്നും ഉണ്ണിമുകുന്ദന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. ജീവനില്ലാത്ത തന്റെ മകന്റെ ശരീരം കണ്ട് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് ചിരിക്കുന്ന ഇമോജി ആണ് പലരും ഇടുന്നത്. ജാതിയും മതവും രാഷ്ട്രീയവും മറന്ന് എല്ലാവരും ഒന്നിക്കേണ്ട സമയമാണ് ഇതെന്നും ഉണ്ണി മുകുന്ദന്‍ ഓര്‍മ്മപ്പെടുത്തുന്നു. അന്തരിച്ച ലിനു, വസ്ത്രങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നൗഷാദ് എന്നിവര്‍ ഒരു മതത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരോ കോടിയോ നോക്കിയിട്ടല്ല ഇതൊക്കെ ചെയ്യുന്നത് എന്നും ഉണ്ണിമുകുന്ദന്‍ ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസമാണ് ലിനു മരണപ്പെടുന്നത്. ലിനു തന്റെ മാതാപിതാക്കളെ ക്യാമ്പില്‍ എത്തിച്ചശേഷം രക്ഷാപ്രവര്‍ത്തനത്തിന് പോകുകയായിരുന്നു. ഇതിനിടെയാണ് ലിനുവിന് സ്വന്തം ജീവന്‍ നഷ്ടമാകുന്നത്. ലിനുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഒട്ടേറെ ആളുകളാണ് രംഗത്ത് വരുന്നത്. മതത്തിനും രാഷ്ട്രീയത്തിനും അതീതമാണ് മാനവികത എന്ന് നൗഷാദും ലിനുവും അവരുടെ പ്രവര്‍ത്തികളിലൂടെ തെളിയിക്കുന്നു. കേരളം ഇത്തരത്തിലൊരു മഹാമാരിയുടെ പിടിയില്‍ അകപ്പെടുമ്പോഴും, ജാതിയുടെയും മതത്തെയും രാഷ്ട്രീയത്തെയും പേരില്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ മാറ്റി നിര്‍ത്തണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെടുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് ചെറുവണ്ണൂരില് പ്രളയത്തില് രക്ഷാപ്രവര്ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്ത്തകന്ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. നേരം വെളുത്തപ്പോൾ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു 🙏,രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്,ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാർത്ഥിക്കുന്നു. 🙏